Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന്റെ ആടുജീവിതം കണ്ട മണിരത്‍നം പറഞ്ഞത്, വാട്‍സ് ആപ് ചാറ്റുമായി ബ്ലസ്സി

മണിരത്‍നത്തിന്റെ വാട്‍സ് ആപ് ചാറ്റുമായി സംവിധായകൻ ബ്ലസ്സി.

Mani Ratnam reviews Adujeevitham film Blessy reveals hrk
Author
First Published Mar 29, 2024, 6:44 PM IST

ആടുജീവിതം മലയാളത്തിന്റെ ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ പുറത്തു നിന്നും നിരവധിയാള്‍ക്കാരാണ് ചിത്രത്തിനെ അഭിനന്ദിക്കുന്നത്. സംവിധായകൻ മണിരത്നം ആടുജീവിതം സിനിമയെ കുറിച്ച് വാട്‍സ് ആപ്പില്‍ അയച്ച സന്ദേശം ബ്ലസ്സിയും പുറത്തുവിട്ടു. അഭിനന്ദനങ്ങള്‍ക്ക് മണിരത്നത്തോട് നന്ദി പറയുന്നതായും സംവിധായകൻ ബ്ലസ്സി വ്യക്തമാക്കി.

അഭിനന്ദനങ്ങൾ സർ എന്ന് മണിരത്‍നം സംവിധായകൻ ബ്ലസ്സിക്ക് എഴുതിയിരിക്കുന്നു. എങ്ങനെ ഇത് അവതരിപ്പിക്കാനായിയെന്ന് എനിക്കറിയില്ല. വളരെയധികം പരിശ്രമം നടത്തിയിരിക്കുന്നു. സ്ക്രീനിൽ അതെല്ലാം കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. നിങ്ങളും സുനിലിലും മികച്ചതാക്കി. ഒരുപാട് പ്രയ്‍ത്‍നിച്ചിട്ടുണ്ട് പൃഥ്വി. യഥാർത്ഥത്തിൽ സംഭവിച്ചാണെന്ന് കരുതുന്നത് ഭയാനകമാണ്. അധികം സെന്റിമെന്റാക്കാതെ നിങ്ങള്‍ ആടുജീവിതം സിനിമ പൂർത്തിയാക്കിയ രീതി എനിക്കിഷ്ടപ്പെട്ടു. എല്ലാം നല്ലതായിരിക്കുന്നുവെന്നും മണിരത്നം എഴുതിയിരിക്കുന്നു.

ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' സിനിമ ബ്ലസ്സി ഒരുക്കുന്നത്. നജീബായി പൃഥ്വിരാജ് ആടുജീവിതത്തില്‍ വേഷമിട്ടിരിക്കുന്നു. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതം എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് അള്‍ജീരിയയിലടക്കം ചിത്രത്തിന്റെ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

Read More: വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios