Asianet News MalayalamAsianet News Malayalam

ഹൌ ഓള്‍ഡ് ആര്‍ യു; ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞുവെന്ന് മഞ്ജു വാര്യര്‍


ഒരിടവേളയ്‍ക്ക് ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. റോഷൻ ആൻഡ്രൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം റിലീസ് ചെയ്‍ത് അഞ്ച് വര്‍ഷം കഴിയുകയാണ്.  സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് സിനിമ ഉറക്കെ വിളിച്ചു പറഞ്ഞുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

Manju Warrier speaks about how old are you
Author
Kochi, First Published May 17, 2019, 5:13 PM IST


ഒരിടവേളയ്‍ക്ക് ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. റോഷൻ ആൻഡ്രൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം റിലീസ് ചെയ്‍ത് അഞ്ച് വര്‍ഷം കഴിയുകയാണ്.  സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് സിനിമ ഉറക്കെ വിളിച്ചു പറഞ്ഞുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

നീണ്ട ഇടവേളകൾക്ക് ശേഷം മഞ്ജു വാര്യരുടെ സിനിമ ലോകത്തേക്കുള്ള തിരിച്ചുവരവായിരുന്നു ഹൗ ഓൾഡ് ആർ യു എന്ന ചിത്രം. സിനിമ അഞ്ചു വർഷം പിന്നിടുമ്പോഴും ഹൗ ഓൾഡ് ആർ യുവിന്‍റെ  ഓർമകൾ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു.

പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

'ഹൗ ഓള്‍ഡ് ആര്‍ യു' റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തിയെറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്‍റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം.

വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്‍റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു.

പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി...

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios