Asianet News MalayalamAsianet News Malayalam

തീയേറ്ററിൽ അടക്കം നിങ്ങൾ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ; ഉയരെ സംവിധായകന്റെ ഹൃദയസ്‍പര്‍ശിയായ കുറിപ്പ്

പാര്‍വതി നായികയായി പ്രദര്‍ശനത്തിന് എത്തിയ ഉയരെയ്‍ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  രാജേഷ് പിള്ളയെ കുറിച്ച് മനു അശോകൻ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് മനു അശോകൻ എഴുതിയിരിക്കുന്നത്.

 

Manu Asokans speaks about Rajesh Pillai
Author
Kochi, First Published Apr 27, 2019, 4:35 PM IST

പാര്‍വതി നായികയായി പ്രദര്‍ശനത്തിന് എത്തിയ ഉയരെയ്‍ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  രാജേഷ് പിള്ളയെ കുറിച്ച് മനു അശോകൻ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് മനു അശോകൻ എഴുതിയിരിക്കുന്നത്.

മനു അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററിൽ അടക്കം നിങ്ങൾ എൻറെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാൻ... പിള്ളേച്ചൻ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏൽപ്പിച്ച രണ്ടാളും സെക്കൻഡ് ഷോ വരെ എൻറെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാൻ പറ്റുന്നില്ല..

 

Follow Us:
Download App:
  • android
  • ios