Asianet News MalayalamAsianet News Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ സ്വയം ട്രോളിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു: നിവിന്‍ പോളി

നിവിന്‍റെ മെയ് 1ന് റിലീസാകുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലാണ് നിവിന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. 

misgivings about self troll Nithin Molly dialogues in 'Varshangalkku Shesham' Nivin Pauly said  vvk
Author
First Published May 1, 2024, 9:05 AM IST

കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം വിഷു റിലീസായാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച വിജയമാണ് നേടിയത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കൈയ്യടി നേടിയ വേഷമായിരുന്നു നിവിന്‍ പോളിയുടെ നിതിന്‍ മോളി എന്ന വേഷം. 

ഒരു സിനിമ താരമായി എത്തുന്ന നിവിന്‍റെ കഥാപാത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ചിത്രത്തില്‍ ഈ കഥാപാത്രത്തിന്‍റെ പല ഡയലോഗുകളും നിവിനെ തന്നെ ട്രോളുന്ന രീതിയിലും  നിവിന്‍റെ അവസ്ഥ പറയുന്ന രീതിയിലുമാണ് എന്നും സംസാരം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പ്രതികരിക്കുകയാണ് നിവിന്‍.

നിവിന്‍റെ മെയ് 1ന് റിലീസാകുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലാണ് നിവിന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. 

'ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എനിക്ക് നല്‍കിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു. ഈ ഡയലോഗുകളോട് എങ്ങനെ ജനം പെരുമാറുമെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ വിനീതിന്‍റെ ഉറപ്പ് ഞാന്‍ വാങ്ങിയിരുന്നു. എങ്കിലും ഷൂട്ടിംഗ് സമയത്തും ഞാന്‍ ഇത് വിനീതിനോട് വീണ്ടും ഇത് ചോദിച്ചു. അതും കൂടാതെ ഒന്നു രണ്ടുപേരെക്കൊണ്ടും ചോദിപ്പിച്ചു. എന്നാല്‍ എന്നെ വിശ്വസിക്കൂ, ആത്മവിശ്വാസത്തോടെ ഇരിക്കൂ എന്നാണ് വിനീത് പറഞ്ഞത്. അതിനാല്‍ ഞാന്‍ ആ ഡയലോഗുകളില്‍ വിശ്വസിച്ചു. വിനീതിനെ എനിക്ക് വിശ്വസമായിരുന്നു" - നിവിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 

തീയറ്ററില്‍ മികച്ച പ്രതികരണമാണ് നിവിന്‍ പോളിയുടെ റോളിന് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്സോഫീസില്‍ മികച്ച വിജയം നേടിയിട്ടുണ്ട്. മേരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മ്മിച്ചത്. നിവിന് പുറമേ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍ ഇങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്. 

വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ: ഷെഫ് പിള്ള പറയുന്നു

ടര്‍ബോ റിലീസ് നേരത്തെയാക്കി; ഈ നീക്കത്തിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്; വീണ്ടും 'നൂറുകോടി' സ്വപ്നം.!

Follow Us:
Download App:
  • android
  • ios