Asianet News MalayalamAsianet News Malayalam

എല്‍ 360 ഒരുങ്ങുന്നു, മോഹൻലാല്‍ ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

എല്‍ 360ന്റെ അപ്‍ഡേറ്റ് പുറത്ത്.

 

Mohanlal starrer L 360 film update out hrk
Author
First Published May 7, 2024, 2:59 PM IST

മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്നത്  മോഹൻലാല്‍ ചിത്രത്തിന്റെ വിശേഷണപ്പേരാണ്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ജേക്ക്‍സ് ബിജോയിയാണ് എല്‍ 360ന്റെ സംഗീതം നിര്‍വഹിക്കുന്നത് എന്നതാണ് പുതിയ അപ്‍ഡേറ്റ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറാണെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍.  സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: തിയറ്ററുകളിലേക്ക് ആളുകള്‍ ഇരച്ചെത്തുമ്പോള്‍ സര്‍പ്രൈസായി ഒടിടിയിലേക്ക് ആവേശം, തിയ്യതി പുറത്ത്, അപ്രതീക്ഷിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios