Asianet News MalayalamAsianet News Malayalam

സവര്‍ണര്‍ വര്‍ഗീയവാദികളാണെങ്കില്‍ പ്രേംനസീറും യേശുദാസും ഔന്നത്യത്തില്‍ എത്തില്ല: ശ്രീകുമാരന്‍ തമ്പി

'മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായത്?'

sreekumaran thampi reacts to the casteism in malayalam cinema debate
Author
Thiruvananthapuram, First Published Nov 5, 2019, 11:37 PM IST

'മലയാള സിനിമയിലെ ജാതീയത'യെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞ് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്ന് പറഞ്ഞാല്‍ താന്‍ എതിര്‍ക്കുമെന്നും ആ മേഖലയിലെ സവര്‍ണര്‍ മുഴുവന്‍ വര്‍ഗീയവാദികളാണെങ്കില്‍ സത്യനും പ്രേംനസീറും യേശുദാസും ഔന്നത്യത്തില്‍ എത്തുമായിരുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും. പേരിന്റെകൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായത്? ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം. ഇത് രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതുകൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല. മനുഷ്യനെ അറിയുക, മനുഷ്യത്വത്തില്‍ വിശ്വസിക്കുക, സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ള് പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും.

Follow Us:
Download App:
  • android
  • ios