Asianet News MalayalamAsianet News Malayalam

യുട്യൂബില്‍ തരംഗമായി '24 കിസ്സെസ്' ട്രെയ്‌ലര്‍

പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ കൊണ്ടും സമൃദ്ധമായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് യുട്യൂബില്‍ 20.7 ലക്ഷം കാഴ്ചകളാണ് ട്രെയ്‌ലറിന് ലഭിച്ചത്.

24Kisses Release Trailer
Author
Hyderabad, First Published Oct 27, 2018, 7:51 PM IST

യുട്യൂബില്‍ ആളെക്കൂട്ടി തെലുങ്ക് ചിത്രം '24 കിസ്സെസി'ന്റെ ട്രെയ്‌ലര്‍. ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ.

സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുണിന്റെ നായക കഥാപാത്രം. എന്നാല്‍ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം. വണ്‍ നൈറ്റ് സ്റ്റാന്റുകള്‍ക്കപ്പുറം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താല്‍പര്യം. മുതിര്‍ന്ന നടന്‍ റാവു രമേശും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ കൊണ്ടും സമൃദ്ധമായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് യുട്യൂബില്‍ 20.7 ലക്ഷം കാഴ്ചകളാണ് ട്രെയ്‌ലറിന് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios