Asianet News MalayalamAsianet News Malayalam

വിശ്വാസം ഇനി മുംബൈയില്‍, ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു!

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം 2019 പൊങ്കലിന് റിലീസിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മാസം ആദ്യ ആഴ്‍ചയോടു തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

 

A pre Diwali finish for Ajith
Author
Chennai, First Published Oct 23, 2018, 11:47 AM IST

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം 2019 പൊങ്കലിന് റിലീസിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മാസം ആദ്യ ആഴ്‍ചയോടു തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

വിശ്വാസത്തിന്റെ ഇനിയുളള ഷെഡ്യൂള്‍ മുംബൈലാണ്. അജിത്തിന്റെ ഹിറ്റ് ചിത്രങ്ങളായ മങ്കാത്തയുടെയും ആരംഭത്തിന്റെയും ലൊക്കേഷൻ മുംബൈ ആയിരുന്നു. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios