Asianet News MalayalamAsianet News Malayalam

കണക്കുകൂട്ടലുകള്‍ പിഴച്ച ആമിറും, സിനിമകളും!

Aamir Khan rejected films
Author
Thiruvananthapuram, First Published Apr 14, 2016, 6:04 PM IST

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് ആമിര്‍ ഖാന്‍ അറിയപ്പെടുന്നത്. ശ്രദ്ധയോടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന നടന്‍. എന്നാല്‍ ചിലപ്പോള്‍ ആമിര്‍ ഖാനും തെറ്റുപറ്റാം. അങ്ങനെ ആമിര്‍ ഖാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച സിനിമകളുണ്ട്. തന്നെ തേടിയെത്തുകയും ആമിര്‍ ഖാന്‍ നിരസിക്കുകയും ചെയ്‍ത ചിത്രങ്ങള്‍. അവ മെഗാ ഹിറ്റുകള്‍ ആകുകയും ചെയ്‍തു. ഷാരൂഖ് ഖാനാണ് ഇങ്ങനെ ഏറ്റവും വലിയ ഹിറ്റുകള്‍ ലഭിച്ചത്. ആമിര്‍ ഖാന്‍ നിരസിക്കുകയും ഹിറ്റാകുകയും ചെയ്‍ത ചിത്രങ്ങളില്‍ ചിലത് ചുവടെ

ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗാ

ഇന്ത്യന്‍ സിനിമയിലെ വിസ്‍മയായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗായും ആമിര്‍ ഖാന്‍ നിരസിച്ച ചിത്രമാണ്. മറാത്ത മന്ദിറില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തുടര്‍ച്ചയായി 1000ത്തിലധികം ആഴ്‍ചകള്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഷാരൂഖ് ഖാന് ചരിത്രവിജയം സമ്മാനിച്ചു. ഷാരൂഖ് ഖാനെ ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ആക്കിയതും ഈ ചിത്രമാണ്. കാജോള്‍ ആയിരുന്നു നായിക. ആദിത്യ ചോപ്ര സംവിധാനം ചെയ്‍ത ചിത്രം 19995ലാണ് പ്രദര്‍ശനത്തിന് എത്തിയത്.


ദാര്‍

യാഷ് ചോപ്രയുടെ ദാര്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാകുന്ന ചിത്രമാണ് ചിത്രം ഒരു റൊമാന്റിക് ത്രില്ലറായിരുന്നു. സണ്ണി ഡിയോളായിരുന്നു നായകന്‍. നായിക ജൂഹി ചൗളയും. ചിത്രത്തിലെ വില്ലന്‍ ഷാരൂഖ് ഖാനും. ഈ സിനിമയിലെ‍, പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ പ്രകടനത്തിലൂടെ ഷാരൂഖ് താരനിരയിലേക്ക് ഉയരുകയും ചെയ്‍തു. ആമിര്‍ ഖാനും അജയ്‍ ദേവ്‍ഗണും നിരസിച്ച വേഷമായിരുന്നു ഇത്. 1993ലാണ് ദാര്‍ പ്രദര്‍ശനത്തിന് എത്തിയത്.

സാജന്‍

ഇന്നും ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഗൃഹാത്വരതയോടെ ഓര്‍ക്കുന്ന ഒന്നാണ്. ഈ ചിത്രവും ആമിര്‍ ഖാന്‍ വേണ്ടെന്നു വച്ചതാണ്. സഞ്ജയ് ദത്ത് ചെയ്‍ത വേഷത്തിലേക്ക് ആയിരുന്നു ആമിര്‍ ഖാനെ ക്ഷണിച്ചത്.  സല്‍മാന്‍ ഖാനും മാധുരി ദീക്ഷിതും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1991ലാണ് ഈ ചിത്രം റിലീസ് ചെയ്‍തത്.


സ്വദേശ്

ഷാരൂഖ് ഖാന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു സ്വദേശ്. ദേശസ്‍നേഹം പ്രമേയമാകുന്ന ചിത്രത്തിലെ വേഷവും ആദ്യം തേടിയെത്തിയത് ആമിര്‍ ഖാനെയായിരുന്നു. ആമിര്‍ ഖാന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഷാരൂഖിന് ഈ കഥാപാത്രത്തെ ലഭിച്ചത്. അഷുതോഷ് സംവിധാനം ചെയ്‍ത ചിത്രം 2004ലാണ് റിലീസ് ചെയ്‍തത്. ഗായത്രി ആയിരുന്നു നായിക.




ജോഷ്

പ്രദര്‍ശനത്തിന് എത്തിയ കാലത്ത് ട്രെന്‍ഡായ ചിത്രമായിരുന്നു ജോഷ്.  ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. ഈ വേഷവും ആമിര്‍ ഖാന്‍ നിരസിച്ചതായിരുന്നു. 2000ത്തില്‍ റിലീസ് ചെയ്‍ത ചിത്രം സംവിധാനം ചെയ്‍തത് മന്‍സൂര്‍ ഖാന്‍ ആയിരുന്നു. ഐശ്വര്യ റായ് ആയിരുന്നു നായിക.

നായക്

രാഷ്‍ട്രീയം പ്രമേയമായ നായക് ബോക്‍സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. ഈ ചിത്രത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയതായിരുന്നു ശിവാജി റാവു ആയുള്ള അനില്‍ കപൂറിന്റെ പ്രകടനം. ഈ വേഷവും ആമിര്‍ ഖാന്‍ നിരസിച്ചതായിരുന്നു. 2001ല്‍ റിലീസ് ചെയ്‍ത് ചിത്രം എസ് ഷങ്കര്‍ ആയിരുന്നു സംവിധാനം ചെയ്‍തത്. റാണി മുഖര്‍ജി ആയിരുന്നു നായിക.

 

 

Follow Us:
Download App:
  • android
  • ios