Asianet News MalayalamAsianet News Malayalam

ചൈനയില്‍ ചരിത്രം സൃഷ്ടിച്ച് ' സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍'

Aamir Khan Secret Superstar continues victory march in China
Author
First Published Jan 21, 2018, 11:02 AM IST

ബിയജിംഗ്: ആമീര്‍ ഖാനും സൈറ വസീം എന്നിവര്‍ അഭിനയിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ചൈനയില്‍ വന്‍ വിജയം നേടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി എന്ന ലക്ഷ്യം ചൈനയില്‍ ഈ ചിത്രം നേടി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ റിലീസായ ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചൈനയില്‍ പടം റിലീസ് ചെയ്തത്.

ചൈനയില്‍ ഏറെ ആരാധകരുള്ള താരമാണ് ആമീര്‍. ത്രീ ഇഡിയറ്റ്, പികെ, ദംഗല്‍ എന്നിവ വലിയ വിജയമാണ് ചൈനയില്‍ നേടിയത്. ആദ്യത്തെ ദിവസം തന്നെ 43.35 കോടിയാണ് ചൈനീസ് തീയറ്ററുകളില്‍ നിന്നും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഉണ്ടാക്കിയത്. രണ്ടാം ദിനത്തില്‍ ഇത് 50 കടന്നു.

പ്രമുഖ സിനിമ നിരൂപകനും, സിനിമ വിപണി വിദഗ്ധനുമായ തരണ്‍ ആദര്‍ശ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യന്‍ ചിത്രം ആദ്യ ദിനത്തില്‍ നേടുന്ന ഏറ്റവും വലിയ ചൈനീസ് കളക്ഷനാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍  നേടിയത്. വെള്ളിയാഴ്ചയായിരുന്ന പടം ചൈനയില്‍ റിലീസ് ചെയ്തത്.

Follow Us:
Download App:
  • android
  • ios