Asianet News MalayalamAsianet News Malayalam

കബാലി കാണിക്കാന്‍ എയര്‍‌ ഏഷ്യയും!

AirAsia official airline partner for Rajinikanth's Kabali
Author
Chennai, First Published Jun 18, 2016, 10:02 AM IST

രജനീകാന്തിന്റെ കബാലിയുടെ എയർലൈൻ പാർട്നെർ ആയി എയർ ഏഷ്യ കരാർ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി ‘കബാലി മെനുവും എയര്‍ ഏഷ്യാ വിമാനത്തില്‍ ഒരുക്കും.

ബംഗലൂരുവിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് കബാലി ഓഫര്‍‌ ലഭിക്കുക. കബാലി സിനിമയുടെ റിലീസ് ദിവസമായിരിക്കും ഓഫര്‍. 7860 രൂപയാണ് സ്പെഷല്‍ പാക്കേജിന്  ചെലവാകുക. കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവയും പാക്കേജില്‌‍ ഉൾപ്പെടും. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന വിമാനം ഏഴ് മണിക്ക് ചെന്നൈയിൽ എത്തും. യാത്രക്കാരെ തീയേറ്ററിലെത്തിക്കാനുള്ള സംവിധാനമുണ്ടാകും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ നിന്ന് തിരിച്ച് ബംഗലൂരുവിലേക്കും പറക്കും. 

Follow Us:
Download App:
  • android
  • ios