Asianet News MalayalamAsianet News Malayalam

ആ ചടങ്ങില്‍ ഐശ്വര്യ മുന്‍ കാമുകനെ കണ്ടപ്പോള്‍.!

aishwarya rai meet old lover
Author
First Published Jan 21, 2018, 1:07 PM IST

മുംബൈ: വിവാഹത്തിനു മുമ്പ് ഐശ്വര്യറായി സല്‍മാന്‍ ഖാന്റെയും വിവേക് ഓബ്‌റോയിയുടെയും കാമുകിയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശനത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബോളിവുഡ് താരങ്ങള്‍ക്കായി ഒരു വിരുന്നൊരുക്കി.

ഭര്‍ത്താവ് അഭിഷേകിനും പിതാവ് അമിതാബ് ബച്ചനും ഒപ്പമാണ് ഐശ്വര്യ വിരുന്നില്‍ പങ്കെടുത്തത്.  ചടങ്ങില്‍ വിവേക് ഓബ്‌റോയിയും ഉണ്ടായിരുന്നു. എന്നാല്‍ ഒരു പരിചയവും ഇല്ലാത്ത ഭാവത്തില്‍ ആഷ് വിവേക് ഓബ്‌റോയിയേ കടന്നു പോകുകയായിരുന്നു എന്നു പറയുന്നു. എന്നാല്‍ നെതന്യാഹു പകര്‍ത്തിയ സെല്‍ഫിയില്‍ ഇരുവര്‍ക്കും ഒരുമിച്ചു നില്‍ക്കേണ്ടി വന്നു.  അതു പകര്‍ത്തിയതാകട്ടെ അമിതാബ് ബച്ചനും.

ഭാര്യ പ്രിയങ്കയ്‌ക്കൊപ്പമാണു വിവേക് പാര്‍ട്ടിക്ക് എത്തിയത്. 2003 ലായിരുന്നു ആഷും വിവേകും വേര്‍പിരിഞ്ഞത്. 2003 ല്‍ ഐശ്വര്യ റായിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീക്ഷണിപ്പെടുത്തുന്നു എന്നു പത്ര സമ്മേളനത്തില്‍ കൂടി വിവേക് ഓബ്‌റോയി വെളിപ്പെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആഷ് ഈ ബന്ധം ഉപേക്ഷിച്ചത്.

Follow Us:
Download App:
  • android
  • ios