Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ബിഗ് ബി ഇല്ല

Amitabh Bachchan NOT a part of Mohanlal Randamoozham
Author
First Published Apr 5, 2017, 1:05 PM IST

മുംബൈ: എം ടി വാവസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമസേനനായി മോഹന്‍ലാലും ഭീഷ്മരായി അമിതാഭ് ബച്ചനും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. 600 കോടി ബജറ്റില്‍ പ്രഖ്യാപിച്ച ഈ ചിത്രത്തില്‍ ഭീമന്‍റെ റോളില്‍ അഭിനയിക്കമെന്നു മോഹന്‍ലാല്‍ മുമ്പ് വ്യക്തമാക്കിരുന്നു. 

വി എ ശ്രീകുമാര്‍ മേനോനാണു രണ്ടാമൂഴം സംവിധാനം ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഭീഷ്മരായി അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നു ബിഗ് ബിയുടെ മാധ്യമവിഭാഗം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗ്, കാണ്ഡഹാര്‍ എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലെ മുന്‍നിര കഥാപാത്രങ്ങളെയും അണിനിരത്തി അടുത്ത വര്‍ഷമാണു രണ്ടാമൂഴം ചീത്രീകരിക്കുക. കെ യു മോഹനന്‍ ഛായഗ്രഹണവും പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വഹിക്കുമെന്നാണു റിപ്പോര്‍ട്ട്. മുന്‍നിര പരസ്യ സംവിധായകനാണു രണ്ടാമൂഴം ദൃശ്യവല്‍ക്കരിക്കുന്നു ശ്രീകുമാര്‍ മേനോന്‍.

Follow Us:
Download App:
  • android
  • ios