Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ വ്യാജ വീഡിയോ: സീരിയല്‍ താരം പ്രതികരിക്കുന്നു

Anju Pandiyadath facebook post
Author
First Published Jul 30, 2017, 4:04 PM IST

തനിക്കെതിരായി വാട്ട്സ്ആപ്പിലും മറ്റും വ്യാജ പ്രചരണം നടക്കുന്നുവെന്ന് സീരിയല്‍ താരം അഞ്ജു പാണ്ടിയടത്ത്. സംഭവത്തില്‍ അഞ്ജു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയാ താരമാണ് അഞ്ജു. താരത്തിന്‍റെ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ നവമാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചവരെ ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്നും അഞ്ജു പറഞ്ഞു. 

അഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.  ഞാൻ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക്  യാതൊരു ബന്ധവുമില്ല. ചാനലിന്‍റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തിൽ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ (28- 7- 17) ന് ഞാൻ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി. ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios