Asianet News MalayalamAsianet News Malayalam

മഹാനദിയില്‍ ദുല്‍ഖറും കീര്‍ത്തി സുരേഷും പിന്നെ അനുഷ്കയും!!

Anushka Shetty may play Bhanumathi in Savitri biopic Mahanati
Author
First Published Feb 22, 2018, 8:20 PM IST

തെലുങ്ക് സിനിമയില്‍ മലയാളത്തിന്‍റെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമടക്കമുള്ള മലയാള താരങ്ങള്‍ അണിനിരക്കുന്ന തെലുങ്ക് ചിത്രമാണ് മഹാനദി. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സാവിത്രിയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. ജമിനf ഗണേഷനായി ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നു. 

എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരു കേട്ട അനുഷ്ക ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. തെലുങ്ക് സിനിമയില്‍ ആദ്യമായി സൂപ്പര്‍ ലേഡി എന്നറിയപ്പെട്ട ഭാനുമതി രാമകൃഷ്ണനെയാണ് അനുഷ്ക അവതരിപ്പിക്കുന്നതെന്നാണ് വിവരം. എഴുത്തുകാരി, സംവിധായിക എന്നീ നിലകളില്‍ കഴിവു തെളിയിച്ച തെലുങ്ക് താരമാണ് ഭാനുമതി.

ശാലിനി പാണ്ഡെ, രാജേന്ദ്രപ്രസാദ്, വിജയ് ദേവര്‍ഗോണ്ട, സാമന്ത അക്കിനേനി എന്നിവരും ചിത്രത്തില്‍ വിവിധ വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ചിത്രീകരണം മാര്‍ച്ച് 29ന് ആരംഭിക്കും വിജയനദി മൂവീസ് നിര്‍മിക്കുന്ന ചിത്രം തമഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്. 

Follow Us:
Download App:
  • android
  • ios