Asianet News MalayalamAsianet News Malayalam

ഭാവനയുടെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി; മെഹന്ദി വീഡിയോ കാണാം

Bhavana wedding Mehandi video out
Author
First Published Jan 21, 2018, 8:44 AM IST

ആരാധകര്‍ കാത്തിരുന്ന ഭാവന- നവീന്‍ വിവാഹത്തിന്‍റെ ആഷോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും  മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തു.  ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഭാവനയെയും വീഡിയോയില്‍ കാണാം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മലയാളികളുടെ പ്രിയ നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും  വിവാഹിതരാകാന്‍ പോകുന്നത്. ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍ നടക്കും. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.

Bhavana wedding Mehandi video out

ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍  സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. 

Bhavana wedding Mehandi video out

Bhavana wedding Mehandi video out

 

Follow Us:
Download App:
  • android
  • ios