Asianet News MalayalamAsianet News Malayalam

ഓവിയ തമിഴ് ബിഗ്ബോസ് ഷോ വിട്ടു

Bigg Boss Tamil Oviya quits the show
Author
First Published Aug 5, 2017, 5:50 PM IST

ചെന്നൈ: മലയാളി നടി ഓവിയ തമിഴ് ബിഗ്ബോസ് ഷോ വിട്ടു. ഈ പരിപാടിയിലെ ഏറ്റവും ജനപ്രിയ താരമായ ഓവിയ ആറാം ആഴ്ചയാണ് കമലാഹാസന്‍ അവതാരകനായ പരിപാടി അവസാനിപ്പിക്കുന്നത്. എല്ലാ വാരവും ഷോയ്ക്ക് പുറത്ത് പോകുവാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രേക്ഷക വോട്ടിന്‍റെ ബലത്തിലാണ് താരം പിടിച്ചുനിന്നത്. 

മത്സരാര്‍ത്ഥികളില്‍ ഒരാളായ ആരവുമായി ഉണ്ടായ പ്രണയ തര്‍ക്കത്തെ തുടര്‍ന്നാണ് ഓവിയ പരിപാടി അവസാനിപ്പിച്ചത്. വെള്ളിയാഴ്ചത്തെ എപ്പിസോഡില്‍ ഓവിയ നീന്തല്‍കുളത്തില്‍ മുങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സഹ മത്സരാര്‍ത്ഥികള്‍ രക്ഷിക്കുകയായിരുന്നു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ കാരണങ്ങളാണ് ഓവിയ ഷോ വിട്ടത് എന്നാണ് അറിയുന്നത്. ഓവിയ തിരിച്ച് എത്തുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ശനിയാഴ്ചത്തെ എപ്പിസോഡില്‍ ഇത് സംബന്ധിച്ച വിശദീകരണം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 100 ദിവസം ഒരു വീട്ടിനുള്ളില്‍ 15പേരെ പാര്‍പ്പിച്ച് അവരുടെ ജീവിത രീതി പ്രക്ഷേപണം ചെയ്യുന്നതാണ് ബിഗ്ബോസ് രീതി.

ഹോട്ടല്‍ ബില്ലില്‍ പോലും ഓവിയയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാചകങ്ങള്‍ കാണാം. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios