Asianet News MalayalamAsianet News Malayalam

തുടക്കം 90 ലക്ഷത്തിൽ, അവസാനിച്ചത് കോടികളിൽ; സൂപ്പർതാര സിനിമകളെ പിന്നിലാക്കിയ 'പ്രേമലു', ഫൈനൽ കളക്ഷൻ

ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. ഏപ്രില്‍ 12ന് ഒടിടിയിലും റിലീസ് ചെയ്തു. 

actor naslen movie premalu final box office collection, mamitha baiju, girish ad, bhavana studios
Author
First Published Apr 16, 2024, 9:55 AM IST

ലയാള സിനിമയ്ക്കിത് സുവർണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കണ്ടന്റിലും മേക്കിങ്ങളും കസറിയപ്പോള്‍ കോടി ക്ലബ്ബുകളെല്ലാം കയ്യെത്തും ദൂരത്ത് ആയി. എന്തിനേറെ 200 കോടി ക്ലബ് എന്ന ഖ്യാതിയും മോളിവുഡിന് സ്വന്തമായി. ഈ ഹിറ്റിന് തുടക്കമിട്ടത് പ്രേമലു ആണ്. വലിയ ഹൈപ്പോ മുൻവിധികളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് കണ്ട് അമ്പരന്നവരും അഭിമാനിച്ചവരുമാണ് ഏറെ സിനിമാസ്വാദകരും. 

കേരളത്തിന് പുറമെ ഇതര നാടുകളിലും പ്രേമലു സിനിമ കസറി. നസ്ലെൻ ആയിരുന്നു ചിത്രത്തിലെ നായകൻ. മമിത ബൈജു നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ​ഗിരീഷ് എഡി ആണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിലൂടെ ആദ്യമായി 100 കോടി ക്ലബ്ബിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുകയും ചെയ്തു. 

വിജയഭേരി മുഴക്കിയ തിയറ്റർ റണ്ണിന് പിന്നാലെ ഏപ്രിൽ 12ന് പ്രേമലു ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പ്രേമലുവിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. 

പ്രേമലു കളക്ഷൻ കണക്കുകൾ ഇങ്ങനെ
..............................
കേരളം - 62.75 കോടി
AP / TS - 13.85 കോടി
തമിഴ്നാട് - 10.43 കോടി
കർണാടക - 5.52 കോടി
റസ്റ്റ് ഓഫ് ഇന്ത്യ - ₹1.1cr
ടോട്ടൽ ഇന്ത്യ കളക്ഷൻ - 93.65 കോടി

യുഎഇ, ജിസിസി -3.12M
നോർത്ത് അമേരിക്ക- $866K
യുകെ അയർലന്റ്- $564K [£449K]
ഓസ്ട്രേലിയ- $213K  [A$323K]
ന്യൂസിലാന്റ്- $47K [NZ$77K]
യുറോപ്പ്, സിം​ഗപ്പൂർ - ROW $260K
ഓവർസീസ്‍- $5.07M (42.25 കോടി)

മുന്നോട്ട് പോകാനാവില്ല, ക്വിറ്റ് ചെയ്യണം; ബി​ഗ് ബോസിനോട് ​ഗബ്രി, പൊട്ടിക്കരഞ്ഞ് ജാസ്മിനും റെസ്മിനും

ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെൻ, മമിത ബൈജു എന്നിവർക്ക് ഒപ്പം ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios