Asianet News MalayalamAsianet News Malayalam

ഫാമിലി സ്റ്റാറായി വിജയ് ദേവരകൊണ്ട തിളങ്ങിയോ; ആദ്യ ദിനം ബോക്സോഫീസില്‍ സംഭവിച്ചത്

സോഷ്യല്‍ മീഡിയ അവലോകനങ്ങൾ അനുസരിച്ച് 'ഫാമിലി സ്റ്റാർ' സമിശ്രമായ പ്രതികരണങ്ങള്‍ നേടുന്നുണ്ട്. 

Family Star box office Day 1 Vijay Deverakonda Mrunal film earns Rs 5 crore vvk
Author
First Published Apr 6, 2024, 3:40 PM IST

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ഒന്നിച്ച ഫാമിലി സ്റ്റാർ കഴിഞ്ഞ ദിവസമാണ് റിലീസായത്. പരശുറാം സംവിധാനം ചെയ്ത ചിത്രം മിഡില്‍ ക്ലാസ് യുവാവിന്‍റെ റൊമാൻ്റിക് ഫാമിലി ഡ്രാമയാണ് അവതരിപ്പിക്കുന്നത്.ചിത്രത്തിന് സമിശ്രമായ റിവ്യൂവാണ് ബോക്സോഫീസില്‍ ലഭിക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് 'ഫാമിലി സ്റ്റാർ' പുറത്തിറങ്ങിയത്. ആദ്യ ദിനം തന്നെ ചിത്രം 5.75 കോടി രൂപ നേടിയതായി ആദ്യ ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്. വിജയ് ദേവേരകൊണ്ടയുടെയും മൃണാൽ താക്കൂറിൻ്റെയും ചിത്രം ഏപ്രിൽ 5 വെള്ളിയാഴ്ച 38.45 ശതമാനം തെലുങ്കില്‍ തീയറ്റര്‍ ഒക്യുപെന്‍സി നേടി. തമിഴിൽ 15.31 ശതമാനമായിരുന്നു  തീയറ്റര്‍ ഒക്യുപെന്‍സി.

സോഷ്യല്‍ മീഡിയ അവലോകനങ്ങൾ അനുസരിച്ച് 'ഫാമിലി സ്റ്റാർ' സമിശ്രമായ പ്രതികരണങ്ങള്‍ നേടുന്നുണ്ട്. പ്രേക്ഷകരിൽ ഒരു വിഭാഗം ചിത്രം ക്രിഞ്ചാണെന്നും ചില ഭാഗങ്ങള്‍ ക്ലീഷേയാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. സിനിമ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ലെന്നും ഒരു വിഭാഗം പരാതി പറയുന്നു. 

എന്നാല്‍ വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തെ പലരും പുകഴ്ത്തുന്നുണ്ട്. മൃണാൽ താക്കൂറിനെയും അഭിനന്ദിക്കുന്നവരുണ്ട്. ചിലർ അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയെ പുകഴ്ത്തുന്നുണ്ട്. ആദ്യ പകുതി വളരെ എന്‍റര്‍ടെയ്നറാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. 

ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം ​ഗീതാ ​ഗോവിന്ദത്തിന് ശേഷം ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ്.  സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്.

2022 ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കെ യു മോഹനനാണ് ഛായാ​ഗ്രഹണം.കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്താ പ്രചാരണം പി ശിവപ്രസാദ്.

കൽക്കി 2898 എഡി പ്രഭാസ് ചിത്രം കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വന്‍ നിരാശ

'കണ്ണുവയ്യാത്തതുകൊണ്ടാണ് അല്ലെങ്കില്‍ അവനെ തറപറ്റിച്ചെനെ' ബേസിലിന്‍റെ ചാറ്റ് പുറത്ത് വിട്ട് അജു വര്‍ഗ്ഗീസ്.!

Latest Videos
Follow Us:
Download App:
  • android
  • ios