Asianet News MalayalamAsianet News Malayalam

ടൈറ്റാനിക്കിനെയും പിന്നിലാക്കി വിജയ് ചിത്രത്തിന്‍റെ കുതിപ്പ്: റീ- റിലീസ് മാജിക്ക്.!

ഗില്ലി ഇതുവരെ 20 കോടിക്ക് മുകളില്‍ കളക്ഷന് നേടിയെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. 

Ghilli box office collection Vijay starrer sinks Titanic record for re releases with 20Cr in India vvk
Author
First Published Apr 30, 2024, 4:16 PM IST

ചെന്നൈ: വിജയ് ചിത്രമായ ഗില്ലി വലിയ വിജയമാണ് 20 കൊല്ലത്തിന് ശേഷം റീ- റിലീസിലും നേടുന്നത്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം 5 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് വിവരം. തമിഴില്‍ വിശാലിന്‍റെ രത്നം എന്ന പുതിയ ചിത്രം ഉയര്‍ത്തിയ ഭീഷണി പോലും മറികടക്കുന്ന രീതിയിലാണ് ധരണി സംവിധാനം ചെയ്ത ഗില്ലി ബോക്സോഫീസില്‍ കുതിപ്പ് നടത്തുന്നത്. 

ഗില്ലി ഇതുവരെ 20 കോടിക്ക് മുകളില്‍ കളക്ഷന് നേടിയെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. ഇതോടെ വിജയ് നായകനായ ചിത്രം ടൈറ്റാനിക് 3D യുടെ റെക്കോഡാണ് റി- റീലീസില് മാറ്റി മറിച്ചത്. 2012 ല്‍ റി റീലീസ് ചെയ്ത ടൈറ്റാനിക് ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. 

90കളില്‍ അടക്കംസിനിമകളുടെ റീ റിലീസ് വലിയ ബിസിനസ്സായിരുന്നു. എന്നാൽ സിഡിയുടെയും സാറ്റലൈറ്റ് ടിവിയുടെയും വരവോടെ ഈ പ്രവണത ഇല്ലാതായി. കഴിഞ്ഞ രണ്ട് വർഷങ്ങളായി തെലുങ്ക് സിനിമാ വ്യവസായത്തിലാണ് റീ-റിലീസുകൾ വീണ്ടും ഉയര്‍ന്നുവന്നത്. 

റീ-റിലീസുകൾ താരമൂല്യത്തില്‍ അടിസ്ഥാനമാക്കിയുള്ള പരിപാടിയായിരുന്നു. ആരാധകരുടെ ആഘോഷ പരിപാടികളായാണ് ഇത് പ്രധാനമായും നടന്നത്. അത് ഒന്നോ രണ്ടോ ദിവസത്തെ പരിപാടി മാത്രമായിരുന്നു. മലയാളത്തില്‍ സ്ഫടികം അടക്കം ഇത്തരം ട്രെന്‍റില്‍ റീ റിലീസ് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ട്രെന്‍റില്‍ നിന്നും മാറി ഒരു ചിത്രം പുതിയ ചിത്രം പോലെ ആഘോഷിക്കുന്ന രീതിയാണ് ഗില്ലിയുടെ കാര്യത്തില്‍ കാണുന്നത്. ഇത് പുതിയ വിപണി സാധ്യതയാണ് ഗില്ലി തുറന്നിടുന്നത് എന്നാണ് തമിഴകത്തെ സംസാരം. എന്തായാലും 30 കോടിക്ക് മുകളിലുള്ള കളക്ഷന്‍ ഗില്ലിക്ക് പ്രതീക്ഷിക്കുന്നുണ്ട്.

ഒക്കഡു എന്ന മഹേഷ് ബാബു പ്രധാന വേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് ഗില്ലി. 2004 ല്‍ ശ്രീസൂര്യ മൂവീസ് നിര്‍മ്മിച്ച ചിത്രം. തമിഴില്‍ ആദ്യത്തെ 50 കോടി നേടിയ ചിത്രമാണ്. 

ഞായറാഴ്ച ഞെട്ടിച്ചോ ദിലീപിന്‍റെ 'പവി കെയര്‍ടേക്കര്‍': ആദ്യ വാരാന്ത്യ കളക്ഷന്‍ ഇങ്ങനെ

തീയറ്ററില്‍ പൊട്ടി, ഒടിടി എത്തിയിട്ടും 'ദ ഫാമിലി സ്റ്റാർ' ഏയറില്‍ തന്നെ; 'റേപ്പ് ഭീഷണി' ഡയലോഗ് വിമര്‍ശനത്തില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios