Asianet News MalayalamAsianet News Malayalam

ബോക്‌സ്ഓഫീസിലും പട നയിച്ച് 'കേസരി'; നേടിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസ്ദിന കളക്ഷന്‍

'ഗോള്‍ഡ്' കഴിഞ്ഞാല്‍ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഹോളി അവധിദിനത്തിലായിരുന്നു റിലീസ് എന്നതിനാല്‍ പല ഉത്തരേന്ത്യന്‍ പട്ടണങ്ങളിലും മാറ്റിനിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ ഒട്ടേറെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ചു കേസരിക്ക്.
 

kesari got record collection on first day
Author
Mumbai, First Published Mar 22, 2019, 6:37 PM IST

ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി അക്ഷയ്കുമാര്‍ നായകനായ 'കേസരി'. ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ചിരിക്കുകയാണ് അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രം. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച റിലീസ്ദിന കളക്ഷന്‍ ഇപ്പോള്‍ കേസരിയുടെ പേരിലാണ്. രണ്‍വീര്‍ സിംഗ് നായകനായ 'ഗള്ളി ബോയ്'യുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 19.40 കോടിയാണ് 'ഗള്ളി ബോയ്' റിലീസ്ദിവസം നേടിയതെങ്കില്‍ 21.50 കോടിയാണ് റിലീസ് ദിനത്തില്‍ (21 വ്യാഴാഴ്ച) കേസരി നേടിയിരിക്കുന്നത്.

'ഗോള്‍ഡ്' കഴിഞ്ഞാല്‍ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഹോളി അവധിദിനത്തിലായിരുന്നു റിലീസ് എന്നതിനാല്‍ പല ഉത്തരേന്ത്യന്‍ പട്ടണങ്ങളിലും മാറ്റിനിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ ഒട്ടേറെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ചു കേസരിക്ക്. ഗുജറാത്ത് മേഖലയിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ഷനെന്ന് ബോക്‌സ്ഓഫീസ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'സഞ്ജു'വിന് ശേഷം ഈ ബെല്‍റ്റില്‍ നിന്ന് ഒരു ചിത്രം നേടുന്ന മികച്ച ഓപണിംഗ് ആണ് അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

1897ലെ 'സാരാഗര്‍ഹിയിലെ യുദ്ധ'ത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. അഫ്ഘാന്‍ പോരാളികളുമായുള്ള യുദ്ധത്തില്‍ 36-ാം സിഖ് റെജിമെന്റിനെ നയിക്കുന്ന കഥാപാത്രമാണ് ഇത്. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പരിണീതി ചോപ്രയാണ് ഹവില്‍ദാര്‍ ഇഷാന്‍ സിംഗിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്.

Follow Us:
Download App:
  • android
  • ios