Asianet News MalayalamAsianet News Malayalam

'ഈ വസ്ത്രം നാടിന് നാണക്കേട്'; നടി റാനിയക്ക് ജയിലില്‍ കിടക്കേണ്ട അവസ്ഥ

കറുപ്പ് നിറത്തില്‍ ട്രാന്‍സ്പറന്‍റായ വസ്ത്രമാണ് റാനിയ ധരിച്ചത്. ഇതോടെ നടിയുടെ വസ്ത്രം നാടിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കാണിച്ച് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്

case agaisnt Egyptian actress Rania Youssef for wearing a dress
Author
Cairo, First Published Dec 3, 2018, 6:30 PM IST

കെയ്റോ: പൊതു ചടങ്ങിന് എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫ്. കേസിലെ വാദത്തിനൊടുവില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം തടവാണ് റാനിയക്ക് അനുഭവിക്കേണ്ടി വരിക.

കെയ്റോ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് റാനിയക്ക് ഇത്രയും വലിയ പണി കൊടുത്തത്. കറുപ്പ് നിറത്തില്‍ ട്രാന്‍സ്പറന്‍റായ വസ്ത്രമാണ് റാനിയ ധരിച്ചത്. ഇതോടെ നടിയുടെ വസ്ത്രധാരണം നാടിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കാണിച്ച് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ നടി മാപ്പ് ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ വസ്ത്രം ധരിക്കില്ലായിരുന്നുവെന്ന് റാനിയ പറഞ്ഞു. ഇങ്ങനെ രോഷം രാജ്യത്തുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. ആദ്യമായാണ് ഇത്തരമൊരു വസ്ത്രം ധരിക്കുന്നതെന്നും റാനിയ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ഈജിപ്തില്‍ ഇത്തരം വിവാദങ്ങളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഗായിക ഷെെമ അഹമ്മദിനെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഐ ഹാവ് ഇഷ്യൂസ് എന്ന ആല്‍ബത്തില്‍ അശ്ലീലചുവയുള്ള തരത്തില്‍ വാഴപ്പഴം കടിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചത്. പിന്നീട് രണ്ട് വര്‍ഷം എന്നുള്ളത് ഒന്നാക്കി കുറച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios