Asianet News MalayalamAsianet News Malayalam

സിനിമാ ഗവേഷണങ്ങൾക്കായി തിരുവനന്തപുരത്ത് പുതിയ കേന്ദ്രം

സിനിമാ ഗവേഷണങ്ങൾക്കായി ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പുതിയ കേന്ദ്രം തുടങ്ങി. അനശ്വര നടൻ സത്യന്‍റെ പേരിലുള്ള സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമയുടെ ചരിത്രമറിയാനും ഗവേഷണത്തിനുമൊപ്പം സിനിമ കാണാനുള്ള അവസരവും ഒരുക്കുകയാണ് സെന്റർ ഫോർ ഇൻഫർമേഷൻ ഫിലിം റിസേർച്ച് ആന്‍റ് ആർക്കൈവ്സ്. 

centre for international film research and archives inagurated
Author
Thiruvananthapuram, First Published Nov 22, 2018, 11:34 AM IST

തിരുവനന്തപുരം: സിനിമാ ഗവേഷണങ്ങൾക്കായി ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പുതിയ കേന്ദ്രം തുടങ്ങി. അനശ്വര നടൻ സത്യന്‍റെ പേരിലുള്ള സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമയുടെ ചരിത്രമറിയാനും ഗവേഷണത്തിനുമൊപ്പം സിനിമ കാണാനുള്ള അവസരവും ഒരുക്കുകയാണ് സെന്റർ ഫോർ ഇൻഫർമേഷൻ ഫിലിം റിസേർച്ച് ആന്‍റ് ആർക്കൈവ്സ്. 

മലയാള സിനിമയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യൂമെന്ററികൾ, പഴയ കാല പോസ്റ്ററുകൾ, ചലച്ചിത്ര പ്രവർത്തകരുടെ വിവരങ്ങൾ, പാട്ടുപുസ്തകങ്ങൾ എന്നിവയുടെ വലിയ ശേഖരമാണ് സിഫ്രയിലുള്ളത്. മലയാളത്തിലെ ആദ്യ ചലച്ചിത്രമുൾപ്പെടെ 10000 മലയാള സിനിമകളും വേൾഡ് ക്ലാസിക്സും ആസ്വാദകർക്ക് കാണാനുള്ള അവസരവുമുണ്ട്. നാല് കോടി ചെലവിട്ടാണ് കിൻഫ്രയിൽ ഗവേഷണ കേന്ദ്രം തുടങ്ങിയത്

കംപ്യൂട്ടർ ചിപ്പുകൾകൊണ്ട് സിഫ്രയിൽ തയ്യാറാക്കിയ ജെ.സി ഡാനിയേലിന്റെ ചിത്രം ശ്രദ്ധേയമാണ്. 50 പേർക്ക് ഇരിക്കാവുന്ന മിനി തീയ്യറ്ററും ഡിജിറ്റൽ വീഡിയോ ലൈബ്രററിയും സിഫ്രയുടെ മറ്റൊരു പ്രത്യേകതയാണ്. 2019 ജനുവരി ഒന്ന് മുതൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം ശാസ്തമംഗലത്തു നിന്നും സിഫ്രയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios