Asianet News MalayalamAsianet News Malayalam

അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാം; വിവാഹത്തീയതി പ്രഖ്യാപിച്ച് ദീപികയും രണ്‍വീറും

മൂന്ന് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. രാം-ലീല, ബജിറാവു മസ്താനി, പദ്‍മാവത് എന്നീ ചിത്രങ്ങളില്‍. 

deepika and ranveer announced their wedding date
Author
Mumbai, First Published Oct 21, 2018, 5:34 PM IST

ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും 'നടക്കാനിരിക്കുന്ന' വിവാഹത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇരുവരും പ്രണയത്തിലാണെന്ന വിവരം ബോളിവുഡ് വൃത്തങ്ങളിലെ പരസ്യമായ രഹസ്യമാണെങ്കിലും വിവാഹത്തെക്കുറിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍നിന്ന് ഇരുവരും എപ്പോഴും ഒഴിഞ്ഞുമാറി. അതിനാല്‍ത്തന്നെ 'നടക്കാനിരിക്കുന്ന വിവാഹം' ഒരു ഗോസിപ്പ് മാത്രമാണോ എന്നും പലപ്പോഴും സംശയം ഉയര്‍ന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടി പറയേണ്ടവര്‍ തന്നെ പറഞ്ഞിരിക്കുകയാണ്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദീപികയും രണ്‍വീറും. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കത്തില്‍ തീയ്യതിയുമുണ്ട്. നവംബര്‍ 14, 15 തീയ്യതികളിലാവും വിവാഹം നടക്കുക.

"ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹങ്ങളോടെ, ഞങ്ങളുടെ വിവാഹം നവംബര്‍ 14, 15 തീയ്യതികളില്‍ നടക്കുന്ന കാര്യം അറിയിക്കാന്‍ അതിയായ സന്തോഷമുണ്ട്. പോയ വര്‍ഷങ്ങളിലെല്ലാം ഞങ്ങളില്‍ ചൊരിഞ്ഞ സ്നേഹത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. സ്നേഹവിശ്വാസങ്ങളുടെയും സൗഹൃദത്തിന്‍റെയും ഒരുമിക്കലിന്‍റെയും ഈ പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങള്‍ ഏവരുടെയും അനുഗ്രഹം തേടുന്നു", ഇങ്ങനെയാണ് വിവാഹ അറിയിപ്പ്.

സഞ്ജയ് ലീല ബന്‍സാലിയുടെ 2013 ചിത്രം രാം-ലീല മുതല്‍ അടുത്ത സൗഹൃദം ആരംഭിച്ചതാണ് ദീപികയും രണ്‍വീറും. സോഷ്യല്‍ മീഡിയയിലും മറ്റും ബന്ധത്തിന്‍റെ ഊഷ്മളത കാട്ടുന്ന ചിത്രങ്ങള്‍ പങ്കുവെക്കുക പതിവായിരുന്നെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ എപ്പോഴും മൗനം പാലിച്ചു. ഈയിടെ ഇറ്റലിയില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തെത്തിയപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കനം വച്ചിരുന്നു.

മൂന്ന് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. രാം-ലീല, ബജിറാവു മസ്താനി, പദ്‍മാവത് എന്നീ ചിത്രങ്ങളില്‍. മൂന്ന് ചിത്രങ്ങളുടെയും സംവിധാനം സഞ്ജയ് ലീല ബന്‍സാലിയാണ് എന്ന പ്രത്യേകതയുമുണ്ട്.

Follow Us:
Download App:
  • android
  • ios