Asianet News MalayalamAsianet News Malayalam

തമിഴ് സൂപ്പര്‍താരം ധനുഷ് വീണ്ടും മലയാള സിനിമയിലേക്ക്

Dhanush to produce three Malayalam film
Author
First Published May 11, 2017, 7:09 AM IST

തമിഴ് സൂപ്പര്‍ താരം ധനുഷ് വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നു. മമ്മൂട്ടി ദിലീപ് ചിത്രം കമ്മത്ത് ആന്റ് കമ്മത്തില്‍ അഥിതി താരമായെത്തിയാണ് ധനുഷ് ആദ്യമായി മലയാളയാള സിനിമയുടെ ഭാഗമായത്. എന്നാല്‍ ഇത്തവണ നടനായല്ല, നിര്‍മ്മാതാവിന്റെ റോളിലാണ് ധനുഷ് എത്തുന്നത്. മൂന്ന് യുവാതരങ്ങളുടെ ചിത്രങ്ങളാണ് ധനുഷ് നിര്‍മിക്കുന്നത്.

ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ കീഴിലുള്ള മിനി സ്്റ്റുഡിയോ ആണ് മൂന്ന് ചിത്രങ്ങലുടെ നിര്‍മാണത്തിന് പിടിക്കുന്നത്. നിവിന്‍ പോളിയുടെ മൂത്തോന്‍, ടൊവിനോ തോമസ് നായകനായെത്തുന്ന തരംഗം ശമ്പരീഷ് വര്‍മ്മ, ബാലു വര്‍ഗ്ഗീസ്, വിനയ് ഫോര്‍ട്ട്, പാഷാണം ഷാജി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രമായ ലഡു എന്നിവയാണ് ധനുഷ് നിര്‍മിക്കുന്നത്.

അനുരാഗ് കശ്യപ്, രാജീവ് രവി തുടങ്ങിയ വമ്പന്‍ അണിയറ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മൂത്തോന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ നിവിന്‍ പോളിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ച ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ ബാലു വര്‍ഗീസ് മനോജ് കെ ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരംഗം ഒരു വ്യത്യസ്ഥ എഡിറ്റിംഗ് ശൈലി പിന്‍തുടരുന്ന മലയാള ചിത്രമാകും. രാജീവ് രവിയുടെയും സുധീഷ് പപ്പുവിന്റെയും സഹായിയായി  പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ലഡു.
 

Follow Us:
Download App:
  • android
  • ios