Asianet News MalayalamAsianet News Malayalam

തമിഴില്‍ വില്ലനായി ഫഹദ്!

Fahad Fazil makes his Tamil debut
Author
Chennai, First Published Feb 18, 2017, 10:57 AM IST

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. തനി ഒരുവന്‍ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ മോഹൻ രാജിന്റെ ചിത്രത്തിലാണ് ഫഹദിന്റെ അരങ്ങേറ്റം.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച് മുന്നേറുന്ന മലയാളികളുടെ  പ്രിയതാരം തമിഴിലേക്ക് കൂടി ചുവടുവയ്ക്കുന്നു. അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ തനി ഒരുവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ മോഹൻ രാജിന്റെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. വേലൈക്കാരൻ എന്ന് പേരട്ടിരിക്കുന്ന ചിിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുന്നത്. ശിവകാർത്തികേയനും നയൻതാരയുമാണ് നായകനും നായികയും. പ്രകാശ് രാജ്, ആ ജെ ബാലാജി, റോബോ ശങ്കർ എന്നിവരും ചിത്രത്തിൽ സുപ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ നിർമ്മാതാക്കളായ 24 എംഎം സ്റ്റുഡിയോസാണ് വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതേ നിർമ്മാണകന്പനിയുടെ മറ്റൊരു ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നുണ്ട്. റെമോ എന്ന ഹിറ്റ് ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയമായ നിർമ്മാണ കന്പനിയാണ് 24 എംഎം സ്റ്റുഡിയോസ്.

വന്പൻ ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിനു ശേഷം മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ടേക്ക് ഓഫ് ആണ്. ഏതായാലും തമിഴ് പറയുന്ന ഫഹദിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Follow Us:
Download App:
  • android
  • ios