Asianet News MalayalamAsianet News Malayalam

മമ്മൂക്ക ചൂടനാണെന്ന് ആര് പറഞ്ഞു ? ആരാധകന്‍റെ 'സെല്‍ഫി' കുറിപ്പ്  വൈറലാകുന്നു

  • മമ്മൂട്ടി ചൂടനല്ല
  • ആരാധകന്‍റെ കുറിപ്പ് വൈറലാകുന്നു
fan selfie with mammootty goes viral

സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ പ്രിയതാരങ്ങളെ ഒരുനോക്ക് കാണുവാനും അവരോടൊപ്പം സെൽഫി എടുക്കുവാനുമൊക്കെ കിലോമീറ്ററുകള്‍ താണ്ടിയും ആരാധകരെത്തും.  മലയാളത്തിലെ പ്രിയതാരങ്ങളാണെത്തുന്നതെങ്കില്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഒരു പൂരത്തിനുള്ള കാഴ്ചക്കാരുണ്ടാകും. എല്ലാരും ദേഷ്യക്കാരനെന്ന് പറയുന്ന മമ്മൂട്ടിക്കൊപ്പം ഒരു ആരാധകൻ സെൽഫി എടുത്ത കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ നടക്കുമ്പോള്‍ മണിക്കൂറുകളോളം കാത്തിരുന്ന് മമ്മൂക്കയെ പിന്തുടര്‍ന്ന്  അജിൻ കെ. ബോബന്‍ സെല്‍ഫിയെടുത്ത കഥയാണ് വൈറലായിരിക്കുന്നത്. അജിന്‍ തന്‍റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം

പതിവ് പോലെ ജോലി കഴിഞ്ഞ്‌ ക്വാട്ടേഴ്‌സിലേക്ക് വരുമ്പോഴാണ് ചങ്ക്‌ ബ്രോയുടെ ഫോൺ , "ഡാ നമ്മുടെ പഴെ വീട്ടിൽ ഷൂട്ടിങ് തുടങി നീ വരുന്നില്ലെ ?" 

"പിന്നേ..അവിടെ വന്ന് പോസ്റ്റ് അടിച്ച് നിക്കാൻ ഞാൻ ഇല്ല ...നീ വെച്ചിട് പോയെടാ "

ഷൂട്ടിങിന് വേണ്ടി ആ വീട് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതിന്റെ ദേഷ്യം ഇപ്പോഴും മാറീട്ടില്ല അപ്പൊഴാണ്‌ ഷൂട്ടിങ് കാണാൻ പോകുന്നത്. ‘നാ ആ വീടിന്റെ പുറത്തു കിടക്കുന്ന വണ്ടി ഏതാണെന്നു നോക്ക് .." എന്നും പറഞ്ഞ് ബ്രൊ ഫോൺ കട്ട് ചെയ്തു.

സിനിമയോടുള്ള പ്രണയം ഒട്ടും കുറവില്ലാതെ മനസ്സിൽ കിടക്കുന്നത് കൊണ്ടാകണം അങ്ങോട് ഒന്ന് പോയി നോക്കാൻ തീരുമാനിച്ചു....

ടൗണ്‍ഷിപ്പിന്റെ ഗേറ്റ് കടന്നു ഷൂട്ടിങ് നടക്കുന്ന ഞങ്ങളുടെ പഴെ വീട്ടിലേക്ക് നടന്നു .റോഡിന്റെ ഇരു വശത്തും ഗ്രൗണ്ടിലുമായ് കുറെ കാറുകൾ പാർക്ക് ചെയ്‌തിട്ടുണ്ട് ഇതിൽ ഏത് വണ്ടിയാണാവോ ബ്രോ പറഞ്ഞത് ആ ??.

വീടിന്റെ ഗേറ്ററിന് പുറത്തു ഒരു കറുത്ത ലാൻഡ്ക്രൂയിസർ പാർക്ക് ചെയ്തിരിക്കുന്നു. അതിന്റെ നമ്പർപ്ലേറ്റിലേക് നോക്കിയപ്പോൾ അതുവരെ ഉണ്ടായിരുന്ന മടുപ്പും ഷീണവും ഒരു നിമിഷത്തേക് ഇല്ലാതായി... എന്നോ മനസ്സിൽ കോറിയിട്ട ആ മൂന്ന് അക്കങ്ങൾ "369" അതെ മമ്മൂട്ടി തന്നെ ...

fan selfie with mammootty goes viral

വീടിന്റെ ഗേറ്ററിന് മുന്നിൽ കുറച്ച് ആളുകൾ ഉള്ളിലേക്കു നോക്കി നിൽക്കുന്നുണ്ട് ഞാനും എത്തിനോക്കി ,പക്ഷെ ഞാൻ തിരഞ്ഞ മുഖം അവിടെവിടെയും കണ്ടില്ല. കണ്ണ് കൊണ്ട് സ്കാൻ ചെയ്യുന്നതിന്റെ ഇടയിൽ അടുത്ത നമ്പർപ്ലേറ്റ് ഞാൻ കണ്ടു 369 മമ്മൂട്ടിയുടെ കാരാവാൻ. ഗേറ്ററിന് ഉള്ളിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നു. അപ്പോൾ ഉറപ്പായി മമ്മൂക്ക ഉള്ളിൽ തന്നേ ഉണ്ട്. വർഷങ്ങളായി സ്‌ക്രീനിൽ മാത്രം കണ്ട് മനസ്സിൽ പതിഞ്ഞ പോയ ആ രൂപം ഇന്ന് നേരിൽ കാണാൻ പറ്റും എന്ന വിശ്വാസത്തിൽ അവിടെ തന്നെ നിന്നു.

‘ഇക്ക റൂമിൽ ഷൂട്ടിലാണ്’ ചങ്ക് ബ്രോ അടുത്ത് തന്നെ ഉണ്ട്. ഞങ്ങൾ കിടന്നിരുന്ന റൂമിലാണ് മമ്മൂക്കാ ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം ഗേറ്റ് കടന്ന് ഒരു സ്റ്റെപ്പ് പോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ, ഗേറ്റ് മുന്നിൽ തന്നെ രണ്ട് ജിമ്മന്മാർ വോക്കിടോക്കിയും കയ്യിൽ പിടിച്ച നിൽക്കുകയാണ് . അവരുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ അവരുടെ കയ്യിൽ നിന്നു പൈസയും കടംവാങ്ങി മുങ്ങി നടകുവാണെന്ന് ...

അപ്പോഴാണ് റൂമിന്റെ ഉള്ളിൽ നിന്നും ഒരാൾ സിറ്റൗട്ടിലേക് നടന്നുവന്നത് .. ആൾക്കൂട്ടത്തിന് ഇടയിലും അദ്ദേഹത്തിന്റെ മുഖം മാത്രം തിളങി നില്കുന്നതപോലെ എനിക്ക് തോന്നി . തന്റെ അഭിനയപാഠവം കൊണ്ട് ഇന്നും ലോകത്തെ വിസ്മയിപിച്ചുകൊണ്ടിരിക്കുന്ന ആ മഹാനടൻ ...മന്നാഡിയാറും,സി കെ രാഘവനും , അലക്സാണ്ടറും ,ബിലാലും ,ഡേവിഡും അങനെ പലകഥാപാത്രങ്ങളും എന്റെ മനസ്സിൽ മിന്നിമറഞ്ഞു ...ഇന്ന് ഈ പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോഴും ആ എക്സിറ്റ്മെന്റ് മാറിയിട്ടില്ല ...

fan selfie with mammootty goes viral

ആ നിമിഷം ഒന്ന് ക്യാമറയിൽ പകർത്താൻ വേണ്ടി ഞാൻ ഫോൺ എടുത്തു ,അപ്പോഴേക്കും കണ്ണുരുട്ടികൊണ്ട് ഒരു ജിമ്മൻ മുന്നിലേക്കു വന്നു ലൊക്കേഷൻ പിക്ചേർസ് ഒന്നും എടുക്കാൻ പാടില്ലത്രേ,സിനിമയിലെ കോസ്റ്റ്യൂംസും ലുക്ക്സും ഒക്കെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് പോലും . ഫോൺ പോക്കറ്റിൽതന്നെ ഇട്ടുകൊണ്ട് ഞാൻ ആ ജിമ്മന്റെ മുഖത്തേക്ക് നോക്കി നിന്നു. എന്റെ ആവശ്യം മനസിലാക്കിയ ജിമ്മന്‍ പറഞ്ഞു "കോസ്റ്റ്യൂംസ്മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോളൂ"

പീന്നീട് ഷൂട്ടിങ് തീരുന്നതും കാത്ത്‌ ഗേറ്റ് മുന്നിൽ തന്നെ നിന്നു. ഇക്ക ഇടയ്ക്ക് ഇടയ്ക് റൂമിന്റെ ഉള്ളിലേക്കു പോകുന്നുണ്ട് തിരിച് സിറ്റൗട്ടിൽ വന്ന് തന്റെ ചെയറിൽ ഇരിക്കുന്നു . മമ്മൂക്കയുടെ മുന്നിൽ തന്നെ കുറച്ചുപേർ ചെയറിൽ ഇരിക്കുന്നുണ്ട് അതാരൊക്കെയാണെന് ജിമ്മനോട് അനേഷിച്ചപ്പോഴാണ് അറിഞ്ഞത് മമ്മൂക്കയും നയൻ‌താരയും കഥാപാത്രങ്ങളാക്കി തെലുങ്കിൽ സിനിമാ ചെയ്യാൻ സ്ക്രിപ്റ്റ് ഡിസ്കഷൻ വന്ന ഡയറക്ടറും പ്രൊഡ്യൂസറും ആണത് ‌ ..ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും ഇതിന്റെ ഇടയ്ക്ക് ജിമ്മനുമായി കുറച് സിനിമ കാര്യങ്ങൾ സംസാരിച്ച് നിന്നു അടുത്തതായി അവർക്ക് മോഹൻലാലിന്റെ വയനാടൻ തമ്പാൻ ലൊക്കേഷന്‍ ഡ്യൂട്ടി ആണത്രെ. 

അപ്പോഴാണ് സിറ്റൗട്ടിലേക്ക് ഒരു ചെറുപ്പക്കാരൻ ഓടിവന്ന് കൈ കൊണ്ട് എന്തോ ആംഗ്യം കാണിച്ചതു പുറത്തു കിടന്നിരുന്ന ലാൻഡ്ക്രൂയിസർ ഗേറ്റിന് ഉള്ളിലേക്ക് കയറ്റി നിർത്തി .

ഷൂട്ടിങ് കഴിഞ്ഞ് മമ്മൂക്ക അതാ കാരവാനിലക്ക് നടന്നു കയറി. ഇത്രേം നേരം ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ മുഖത്ക് ഒരു മടുപ്പോ ക്ഷീണമോ തോന്നിയില്ല . ഒരു പത്തു നിമിഷം കഴിഞ്ഞിട്ടുണ്ടാകും കാരവാന്റെ ഡോർ തുറന്ന് മുണ്ടും ഉടുത്തു മമ്മൂക്കാ പുറത്തു ഇറങ്ങി. ഗേറ്റ് മുന്നിൽ നിന്നവരെ നോക്കി കൈ കാണിച്ചു ചിരിച്ചു ,പിന്നീട് കാറിലേക് കയറി കാർ ഗേറ്റ് കടന്നു പോയി.

ഇത്ര അടുത്ത് മമ്മൂക്ക വന്നിട്ടും ഒന്ന് സംസാരിക്കാനോ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാനോ പറ്റിയില്ലലോ എന്ന വിഷമത്തിൽ അങ്ങനെ നിൽക്കുമ്പോഴാണ് എപ്പോഴും ലേറ്റ് ആകാറുള്ള അടുത്ത ചങ്ക് ബ്രോ തന്റെ ബുള്ളറ്റിൽ മമ്മൂക്കയെ കാണാൻ വന്നത്. പെട്ടെന്നാണ് പണ്ട് ദുൽഖർ സൽമാന്റെ കാറിനെ ചെയ്സ് ചെയ്തവരോടൊപ്പം ദുൽഖർ ഫോട്ടോ എടുത്തത് ഓർമ്മ വന്നത്. 

പിന്നീട്‌ ഒന്നും ആലോചിച്ചില്ല രണ്ട് ചങ്ക് ബ്രോസും ഞാനും കൂടെ ബുള്ളറ്റ് 369 നമ്പർപ്ലേറ്റ് ലക്ഷ്യമാക്കി വെച്ച് പിടിച്ചു. അവസാനം ട്രാഫിക് ലൈറ്റ് റെഡ് കത്തിയപ്പോ കാർ നിന്നു. ഞങ്ങൾ വണ്ടി ഒതുക്കി കാറിന്റെ അടുത്ത വന്ന് ഗ്ലാസിൽ മുട്ടി. 

ദുൽഖർ അല്ല മമ്മൂട്ടി, പുള്ളി ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെ ചങ്ക് ബ്രോ വരുന്ന വഴിക്ക് പറയുന്നുണ്ടായി , കുറച്ച് പേടി മനസ്സിൽ ഉണ്ടെങ്കിലും അത് മുഖത്തതു കാണിക്കാതെ ഞാൻ ചോദിച്ചു.

fan selfie with mammootty goes viral

"ഇക്ക ഈ ഗ്ലാസ് ഒന്നു താഴ്ക്കാമോ " ഗ്ലാസ് താഴ്ന്നു. അപ്പൊത്തന്നെ ഞാൻ രണ്ടുമൂന്ന് സെൽഫി എടുത്തു . ആ ഫോട്ടോസിലേക്ക് നോക്കിയപ്പോഴാണ് അത് ശ്രദ്ധിച്ചത് വിൻഡോ ഗ്ലാസ്സിനുപുറമെ ഒരു ബ്ലാക്ക് സ്ക്രീൻ കൂടെയുണ്ട് ആ വണ്ടിക്ക്.

"ഇക്ക ഇതും കൂടെ ഒന്നു താഴ്ക്കാമോ " 

ഞാൻ വീണ്ടും ചോദിച്ചു 

"അത് ഫിക്സ് ചെയ്‌തിരിക്കുവാണ് മോനേ താഴ്ക്കാൻ പറ്റില്ല "

ആ ഘനഗാംഭീര്യ ശബ്‌ദം കേട് ഒരു നിമിഷം തരിച്ചു നിന്നുപോയി . അപ്പോഴേക്കും ഗ്രീൻലൈറ്റ് തെളിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ അടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി മമ്മൂക്കാ പോയി കഴിഞ്ഞിരിക്കുന്നു.

എന്റെ ആവേശം കണ്ടിട്ടാകണം സിഗ്നൽ നോക്കി നിന്ന വണ്ടിയിൽ നിന്ന് കുറച്ചുപേർ അടുത്തുവന്ന് മമ്മൂക്കയോട് സംസാരിച്ചോ എന്നൊക്കെ ചോദിച്ചു ഉത്തരമായി ഞാൻ ഫോണിലെ ഫോട്ടോസ് കാണിച്ചു കൊടുത്തു . പുള്ളിക്ക് ഭയങ്ങര ജാഡയാണ് എന്നുംപറഞ്ഞവർ തിരിച്ചുപോയി. ട്രാഫിക് സിനിമയുടെ അവസാനം നിവിൻ പോളിയുടെ കാറിൽകയറി ആസിഫ് അലി ചിരിച്ചത്പോലെ ഒരുചിരിയും പാസാക്കി ഞാനും എന്റെ ചങ്ക് ബ്രോസും റൂമിലേക്കു തിരിച്ചു .

തിരിച്ചു പോകുമ്പോൾ മനസ്സിൽ ഒരു ചോദ്യം മാത്രം അവശേഷിച്ചു സിനിമയെയാണോ മമ്മൂട്ടിയെയാണോ ഞാൻ ഇത്രേംകാലം സ്നേഹിച്ചതും ആരാധിച്ചതും ???" രണ്ടും ഒന്നു തന്നെ അല്ലെ" ആവേശമായി കൂടെ നിന്ന ചങ്ക് ബ്രോസിന് നന്ദി...

Follow Us:
Download App:
  • android
  • ios