Asianet News MalayalamAsianet News Malayalam

പ്രിയാ വാരിയരുടെ കണ്ണിറുക്കലിനെപ്പറ്റി മന്ത്രി ജി. സുധാകരന്‍

  • പ്രിയാ വാരിയരുടെ കണ്ണിറുക്കലിനെപ്പറ്റി മന്ത്രി ജി. സുധാകരന്‍ പരാമര്‍ശം
  • നിയമസഭയിലാണ് പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം
g sudhakaran on adarlove

തിരുവനന്തപുരം: പ്രിയാ വാരിയരുടെ കണ്ണിറുക്കലിനെപ്പറ്റി മന്ത്രി ജി. സുധാകരന്‍ പരാമര്‍ശം. നിയമസഭയിലാണ് പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം. ആളുകള്‍ ആളുകളെ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുന്നു. ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. 

ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പരിശീലിക്കണമെന്നുമാത്രം -അദ്ദേഹം പറഞ്ഞു. ഐടി മേഖലയിലെ തൊഴില്‍ സുരക്ഷയില്ലാത്ത ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് സ്വകാര്യബില്ലിന് അവതരണ അനുമതി തേടിയിരുന്നു. 

അതിന് മറുപടിയായാണ് സുധാകരന്‍ പ്രിയയുടെ കണ്ണിറുക്കലിനെപ്പറ്റി പരാമര്‍ശിച്ചത്. സാങ്കേതികവിദ്യയുടെ വികസനത്തോടെ ഐ.ടി.മേഖലയില്‍ ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമാകുന്നുവെന്ന് പി.ടി. തോമസ് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് കണ്ണിറുക്കലിലൂടെ വളരുന്ന നോട്ട ടെക്നോളജി യെക്കുറിച്ച് സുധാകരന്‍ ഓര്‍മ്മിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios