Asianet News MalayalamAsianet News Malayalam

ഓസ്കാര്‍ വേദിയില്‍ ചരിത്രപരമായ പിഴവ് വന്നത് ഇങ്ങനെയാണ്.!

Here How The Historic Best Picture Blunder At the Oscars Happened
Author
First Published Feb 28, 2017, 10:29 AM IST

ന്യൂയോര്‍ക്ക്: മികച്ച ചിത്രത്തിനുള്ള ഓസ്കർ പ്രഖ്യാപനത്തിലെ പിഴവി. അന്വേഷണം പ്രഖ്യാപിച്ച് സംഘാടകർ. ഓസ്കർ വേദിയിലെ ഗുരുതര പിഴവ് ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയവിമർശനങ്ങൾക്ക് അമിതപ്രാധാന്യം നൽകിയതാണ് പിഴവിന് കാരണമെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡണ്ടും രംഗത്തെത്തി. സംഘാടന മികവ്, കൃത്യതയാർന്ന ഏകോപനം, രഹസ്യസ്വഭാവം.. ഓസ്കർ നിശയെ ലോകത്തെ മറ്റേത്  വിനോദപരിപാടികളിൽ നിന്നും വേറിട്ട് നിർത്തുന്നത് ഈ സവിശേഷതകളാണ്. 

ഇന്ത്യയിലടക്കം അവാർഡ്ദാനചടങ്ങുകളിൽ പ്രമുഖരുടെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി സംഘാടകർ പുരസ്കാരത്തെ കുറിച്ച് മുൻകൂട്ടി സൂചനകൾ താരങ്ങൾക്ക് നൽകാറുണ്ട്. അവിടെയാണ് ഓസ്കർ വ്യത്യസ്തമാകുന്നത്. പ്രഖ്യാപനസമയത്തല്ലാതെ ഈ വിവരം അവതാരകർ പോലും അറിയില്ല. പുരസ്കാരനിർണയം പൂർത്തിയായി കഴിഞ്ഞാലുടൻ കാർഡുകൾ തയ്യാറാക്കും. ജേതാവിന്റെ പേര് കുറിച്ച ആ കാർഡുകൾ പിന്നീട് തുറക്കുന്നത് വേദിയിൽ തൽസമയം ലോകത്തെ സാക്ഷിയാക്കി. ഈ രഹസ്യസ്വഭാവമുള്ള കാർഡ് തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും വർഷങ്ങളായി പ്രശസ്തമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ്. 

മികച്ച സേവനത്തിലൂടെ പേരെടുത്ത കമ്പനിയുടെ മുതിർന്ന ഓഡിറ്റർമാർക്കല്ലാതെ വിജയികളുടെ പേരുകൾ ആർക്കും അറിയില്ല. ബ്രയൻ കള്ളിനൻ, മാർത്ത റൂയിറ്റ്സ് എന്നിവരെയാണ് ഈ ഓസ്കറിന് കാർഡ് കൈവശം വയ്ക്കാനും വേദിയിലെത്തുന്ന അവതാരകർക്ക് കൈമാറാനും ചുമതലപ്പെടുത്തിയിരുന്നത്. മികച്ച ചിത്രത്തിന്റെ പേര് കുറിച്ച കാർഡിന് പകരം നടി എമ്മ സ്റ്റോണിന്റെ പേരുള്ള കാർഡ് അവതാരകരായ വാരൺ ബീറ്റിക്കും ഫയേ ഡണ്ണവേയ്ക്കും തെറ്റായി നൽകിയത് ബ്രയൻ കള്ളിനൺ . 

നിർണായകപ്രഖ്യാപനത്തിന് 3 മിനിറ്റ് മുമ്പ് കള്ളിനൺ പിൻസ്റ്റേജിൽ നിന്ന് നായിക എമ്മ സ്റ്റോണിന്റെ ഫോട്ടോ എടുത്ത് ട്വിറ്ററിലിടുകയും ചെയ്തിരുന്നു. കള്ളിനന്റെ ശ്രദ്ധക്കുറവാണോ പിഴവിന് കാരണമായതെന്ന സംശയത്തിലേക്ക് ഇത് വിരൽചൂണ്ടുന്നു. ചരിത്രപരമായ പിശകിന്‍റെ പേരിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനി ഖേദം പ്രകടിപ്പിച്ച് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. 

Here How The Historic Best Picture Blunder At the Oscars Happened

ഓസ്കറിന്റെ ചരിത്രത്തിൽ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ഇതുപോലൊരു പിഴവുണ്ടായത്. 1964ൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാർഡ് കാർഡ് മാറിയത് കാരണം അവതാരകൻ സമി ഡേവിസ് ജൂനിയർ തെറ്റായി പ്രഖ്യാപിച്ചിരുന്നു. ഓസ്കർ കൺഫ്യൂഷനെ കുറിച്ച് വിമർശനങ്ങളും ട്രോളുകളും നിറയുകയാണ് . സ്റ്റീവ് ഹാർവിക് വിശ്രമിക്കാം എന്നതാണ് അതിലൊന്ന്. 2015ൽ വിശ്വസുന്ദരിടെ പേര് തെറ്റായി പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു അവതാരകൻ ഹാർവി. 

ഓസ്കർ വേദിയിലുടനീളംവിമർശനവും പരിഹാസവും ഏറ്റുവാങ്ങിയ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും അവാർഡ് ദാനത്തലെ പിഴവ് ആയുധമാക്കുകയാണ് . ദൗർഭാഗ്യകരമായ സംഭവം ഓസ്കറിന്റെ പൊലിമ  ഇല്ലാതാക്കി. വേദിയിൽ എല്ലാവരും രാഷ്ട്രീയവിഷയങ്ങളിൽ ശ്രദ്ധ ഊന്നിയതാണ് പ്രശ്നമെന്ന് ട്രംപ് വിമർശിച്ചു.

Follow Us:
Download App:
  • android
  • ios