Asianet News MalayalamAsianet News Malayalam

സല്‍മാനോടൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച് ഹൃത്വിക്ക്

Hrithik Roshan REFUSES to share the stage with Salman Khan at IIFA 2016 press con
Author
Madrid, First Published Jun 24, 2016, 4:36 PM IST

മുംബൈ: സല്‍മാന്‍ഖാന്‍ ഇപ്പോള്‍ ഒരു വിവാദ പുരുഷനാണെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. ബലാത്സംഗ പരാമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ ഗോസിപ്പ് വാര്‍ത്ത എത്തുന്നത്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരം സല്‍മാന് ഒപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചുപോലും. അത് മറ്റാരുമല്ല, ഹൃത്വിക്ക് റോഷന്‍ തന്നെ.

ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് 2016 ന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ നിന്നാണ് ഹൃത്വിക്ക് പിന്മാറിയത്. മാന്‍ഡ്രിലാണ് ഇത്തവണ ഐഐഎഫ്എ അവാര്‍ഡ് നൈറ്റ് നടക്കുന്നത്. ഇതിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ സല്‍മാന്‍, ഹൃത്വിക്ക്, ദീപിക, പ്രിയങ്ക ചോപ്ര എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് അവാര്‍ഡ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഹൃത്വിക്ക് പിന്‍മാറുകയായിരുന്നു.

തന്‍റെ അടുത്ത ചിത്രമായ മോഹന്‍ജദാരോ സംബന്ധിച്ച പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടിയാണ് വാര്‍ത്ത സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്ന് ഹൃത്വിക്കുമായി ബന്ധപ്പെട്ടവര്‍ പറയുന്നുവെങ്കിലും, സല്‍മാനോട് വര്‍ഷങ്ങളായി തുടരുന്ന അകല്‍ച്ചയാണ് പിന്‍മാറ്റത്തിന് കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

മുന്‍പ് ഇറങ്ങിയ ഹൃഥ്വിക്ക് ചിത്രം ഗുസാരീഷിനെക്കുറിച്ച് മോശമായി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ഹൃത്വിക്ക് സല്‍മാനും അത്ര സുഖത്തില്‍ അല്ല. അന്ന് ഐശ്വര്യ റായിയോടുള്ള വൈരത്തിന്‍റെ പേരില്‍ മോശമായ കമന്‍റ് സല്‍മാന്‍ നടത്തിയത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായാണ് ഹൃത്വിക്ക് പ്രതികരിച്ചത്. തുടര്‍ന്ന് പലപ്പോഴും സല്‍മാന്‍റെ വേദികള്‍ ഹൃത്വിക്ക് തിരസ്കരിച്ചിരുന്നു. 2013 ല്‍ ഹൃഥ്വിക്ക് സ്വന്തം ചിത്രം ക്രിഷ് 3 യുടെ പ്രമോഷന്‍ പരിപാടി സല്‍മാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോയില്‍ ഉണ്ടായിട്ടും ആ വേദിയില്‍ പോയിരുന്നില്ല.

Follow Us:
Download App:
  • android
  • ios