Asianet News MalayalamAsianet News Malayalam

ഐ എം വിജയന്‍ മമ്മൂട്ടിയുടെ വില്ലനാകുന്നു

I M Vijayan to play Mammoottys villain
Author
Kochi, First Published Nov 22, 2016, 3:49 AM IST

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍ മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കുന്നു. ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലാണ് ഐ എം വിജയന്‍‌ വില്ലനാകുന്നത്. ആന്റോ എന്ന കഥാപാത്രമാണ് ഐ എം വിജയന്റേത്.

ഹനീഫ് അദെനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.  സ്നേഹയാണ് സിനിമയിലെ നായിക. മണികണ്ഠന്‍ ആചാരി, സാറാ അര്‍ജുന്‍ തുടങ്ങിയവരും സിനിമയിലുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍‌ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്.


ഐ എം വിജയന്‍ നേരത്തെ ജയരാജിന്റെ ശാന്തം ഉള്‍പ്പട്ടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios