Asianet News MalayalamAsianet News Malayalam

ശ്രാവണ്‍ മുകേഷിന്‍റെ 'കല്യാണ'ത്തിന് ദിവസങ്ങള്‍ മാത്രം

interview with shravan mukesh
Author
First Published Feb 13, 2018, 3:06 PM IST

 സി.വി.സിനിയ

ശ്രാവണ്‍ മുകേഷിന്റ 'കല്യാണ'ത്തിന് ദിവസങ്ങള്‍ മാത്രം. ഈ വാര്‍ത്ത കണ്ട് ചിലപ്പോള്‍ സിനിമാ പ്രേമികള്‍ ഒന്നു ഞെട്ടിയിട്ടുണ്ടാകും. ഒരു കാലത്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ നടി സരിതയുടേയും നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ നായകനായി എത്തുന്ന കല്യാണം എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. തന്റെ ആദ്യ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന്റെ ത്രില്ലിലാണ് താരം. അച്ഛന്റേയും അമ്മയുടേയും വഴിയേ മകനും സിനിമയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. തന്‍റെ ആദ്യ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ശ്രാവണ്‍ പങ്കുവയ്ക്കുന്നു.

interview with shravan mukesh

ആദ്യ സിനിമയുടെ പ്രതീക്ഷ

 നല്ല പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയ്ക്ക് വേണ്ടി കുറേ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഈ ചിത്രം എല്ലാവരും കണ്ട് ഇഷ്ടപ്പെടുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരു ഫാമിലി എന്റര്‍ടൈനറാണ്. എല്ലാവരും സന്തോഷത്തോടെ കാണമെന്നാണ് എന്റെ ആഗ്രഹം. സിനിമയുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ഉണ്ടാകും. അതിന്‍റെ ത്രില്ലില്ലണ് ഞാനിപ്പോള്‍.

 കഥയും കഥാപാത്രം

സംവിധായകന്‍ രാജേഷ് നായരാണ് സംവിധാനം. അച്ഛനും അമ്മയും അദ്യം  നേരത്തെ കഥ കേട്ടിരുന്നു. പിന്നീടാണ് ഞാന്‍ കഥ കേട്ടത്. ഇതിനായി അച്ഛനും അമ്മയും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അതുപോലെ ശ്രീനിവാസന്‍ അങ്കിളും. ശരത് എന്ന സൈലന്‍റായ ഒരു കഥാപാത്രമാണ് എന്‍റേത്. 1990 ല്‍ നടക്കുന്ന ഒരു പ്രണയ കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ അന്നത്തെ രീതിയിലുള്ള വേഷങ്ങളൊക്കെയാണ്. നായികയായി എത്തുന്നത് വര്‍ഷയാണ്. സിനിമയ്ക്ക് വേണ്ടി ഞാന്‍ ഭാരം കുറച്ചിരുന്നു. സംഭാഷണമൊക്കെ മലയാളത്തില്‍ നല്ലരീതിയില്‍ പറയാന്‍ കഴിയില്ലായിരുന്നു. അത് പ്രാക്ടീസ് ചെയ്ത് ശരിയാക്കി. 

അച്ഛന്റെ ഉപദേശം

 അച്ഛനേയും അമ്മയേയും അനുകരിക്കാന്‍ പാടില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. സ്വന്തമായ ശൈലിയില്‍ അഭിനയിക്കുക. അതു തന്നെയാണ് അമ്മയും പറഞ്ഞത്. ഇമോഷണല്‍ സീനൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അമ്മ പറഞ്ഞിരുന്നു. പിന്നെ ഒരു തുടക്കകാരന്‍ എന്ന നിലയില്‍ എന്റേതായ രീതിയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

 ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍

 ആദ്യ ഷോട്ട് എടുക്കുമ്പോള്‍ നല്ല പരിഭ്രമം ഉണ്ടായിരുന്നു. പക്ഷേ അമ്മയും അച്ഛനും എനിക്ക് നല്ല സപ്പോര്‍ട്ടാണ് തന്നത്. അതുപോലെ ടീം, ശ്രീനിവാസന്‍ അങ്കിള്‍ ഇവരൊക്കെ എനിക്ക് നല്ല സപ്പോര്‍ട്ട് തന്നു. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ടെന്‍ഷന്‍ മാറി എല്ലാം ശരിയായി വന്നു.

interview with shravan mukesh

അച്ഛന്റെ കൂടെ അഭിനയിച്ചപ്പോള്‍

ആദ്യ സിനിമ തന്നെ അച്ഛന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ആദ്യ കോമ്പിനേഷന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കഥാപാത്രമായി അച്ഛന്‍റെ മുന്നിലെത്തുമ്പോള്‍  എനിക്ക്  ചിരിവരും.  ആ  ഷോട്ടിലൊക്കെ കഥാപാത്രമായ ഞാന്‍ മാത്രം ചിരിക്കാന്‍ പാടില്ല. പക്ഷേ  എനിക്ക് മാത്രം ചിരിവരും. അങ്ങനെ അതൊരു തമാശ നിറഞ്ഞ ഷൂട്ടിംഗ് ആയിരുന്നു അത്.

 മറക്കാന്‍ പറ്റാത്ത അനുഭവം

ചിത്രത്തില്‍ നായിക വര്‍ഷയുടെ അച്ഛനായിട്ടാണ് അച്ഛന്‍(മുകേഷ്) വേഷമിടുന്നത്. അതില്‍ അച്ഛനെ ഞാന്‍ അങ്കിള്‍ എന്നാണ് വിളിക്കേണ്ടത്. ചില നീളമുള്ള സംഭാഷണങ്ങള്‍ വരുമ്പോള്‍ അങ്കിള്‍ എന്ന് വിളിക്കേണ്ടിടത് അച്ഛന്‍ എന്ന് വിളിച്ച് പോയിട്ടുണ്ട്. അതും ഇമോഷണല്‍ സീനിലൊക്കെയാണ്. അങ്ങനെ ഒത്തിരി തവണ അത് തെറ്റിയിട്ടുണ്ട്. അപ്പോള്‍ അച്ഛന്‍ തന്നെ ചോദിക്കും. ഞാന്‍ നിന്റെ അങ്കിളല്ലേ എന്ന്. അത് കേട്ട് അവന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് ശ്രീനിവാസന്‍ അങ്കിളും പറഞ്ഞതോടെ സെറ്റില്‍ ആകെ തമാശയായി.

സ്വപ്‌നവും കരിയറും

 സിനിമ എന്റെ സ്വപ്‌നമാണ്. ഡോക്ടര്‍ എന്റെ ജോലിയാണ്. രണ്ടും ഒരുപോലെ കൊണ്ടുപോകാനാണ് എനിക്ക് ഇഷ്ടം. പക്ഷേ ഡോക്ടറില്‍ നിന്ന് വിട്ട്‌ നില്‍ക്കേണ്ടി വന്നാലും തീര്‍ച്ചയായും ഞാന്‍ തിരിച്ചു വരും. ഞാന്‍ പഠിച്ച ആശുപത്രിയില്‍ തന്നെ ജോലി കിട്ടി ദുബായിലാണ്. റാസല്‍ഖൈമയിലാണ് താമസം.

 പുതിയ തലമുറ

പുതിയ തലമുറ സിനിമയിലേക്ക് വരുമ്പോള്‍ സന്തോഷമുണ്ട്. പ്രണവ് മോഹന്‍ലാല്‍ എന്‍റെ അടുത്ത സുഹൃത്താണ്. അതുപോലെ സിദ്ദിഖ് അങ്കിളിന്റെ മകന്‍ ഷാഹി, ഗോകുല്‍ സുരേഷ്, സിദ്ധാര്‍ത്ഥ് മേനോന്‍ ഇവരൊക്ക  എന്റെ സുഹൃത്തുക്കളാണ്. എല്ലാവരുടെയും സിനിമ വരുമ്പോള്‍ അത് ഭാഗ്യമായി കാണുന്നു. എല്ലാവരുടെയും സിനിമ മികച്ചതായി വരണമെന്നാണ് എന്റെ ആഗ്രഹം.

interview with shravan mukesh

 സിനിമ വൈകിയത്

എനിക്ക് സിനിമയോട് ചെറുപ്പം മുതലേ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ  സിനിമ  പഠിത്തം കഴിഞ്ഞ് മതിയെന്നായിരുന്നു അച്ഛന്റെയും അമ്മയുടേയും നിര്‍ദേശം.അതുകൊണ്ട് തന്നെ അതിന് പ്രാധാന്യം നല്‍കി. പഠിത്തം കഴിഞ്ഞ് ഇടവേളയ്ക്ക് ശേഷമാണ് സിനിമ വരുന്നത്. അതിന്റെ ത്രില്ലാല്ലായിരുന്നു ഞാന്‍.

സിനിമയിലേത് പോലെ അത്ര പാവമല്ല

സിനിമയില്‍  സൈലന്റായ കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ അത്ര പാവമല്ല. ഓപ്പണ്‍  ആണ്. എല്ലാവരോടും സംസാരിക്കും അവര്‍ പറയുന്നത് കേള്‍ക്കും. അതുകൊണ്ട് തന്നെ കുറേപേര്‍ എന്നോട് സംസാരിക്കാന്‍ വരാറുണ്ട്.
 

Follow Us:
Download App:
  • android
  • ios