Asianet News MalayalamAsianet News Malayalam

കാന്‍സര്‍ ചികിത്സയ്ക്കിടെ പുഞ്ചിരിക്കുന്ന മുഖവുമായി ഇര്‍ഫാന്‍ ഖാന്‍

  • ട്വിറ്ററില്‍ ഡിസ്പ്ലേ പിക്ചര്‍ മാറ്റി ഇര്‍ഫാന്‍ ഖാന്‍
  • പ്രതീക്ഷയോടെ ആരാധകര്‍
Irrfan khan update his twitter display picture
Author
First Published Jul 16, 2018, 12:14 PM IST

ലണ്ടന്‍: മാര്‍ച്ചിലാണ് ഇര്‍ഫാന്‍ ഖാന്‍ തനിക്ക് ന്യൂറോ എന്‍ഡോക്രെയിന്‍ ക്യാന്‍സറാണെന്ന ഞെട്ടിക്കുന്ന വിവരെ വെളിപ്പെടുത്തിയത്. താന്‍ തിരിച്ചുവരുമെന്നും ഇര്‍ഫാന്‍ ഖാന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമേകി പുഞ്ചിരിക്കുന്ന മുഖവുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ട്വിറ്ററിലെ ഡിസ്പ്ലേ പിക്ചര്‍ മാറ്റിയാണ് ഇര്‍ഫാന്‍ തന്‍റെ പുഞ്ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്‍പ്പം ക്ഷീണിതനായി കാണാമെങ്കിലും പുഞ്ചിരി ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. 

''എന്‍റെ യാത്രയിലുടനീളം ഞാനറിയുന്നതും അറിയാത്തതുമായ നിരവധി പേര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് എന്നെ ആശംസിപ്പിക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനകളെല്ലാം ഒന്നായതായി എനിക്ക് തോനുന്നു. ആ ശക്തി എന്‍റെ ഉള്ളിലെത്തുകയും അതെനിക്ക് ഊര്‍ജ്ജമാകുകയും ചെയ്തു. അത് ഒരു പൂമൊട്ട് പോലെയോ ഇല പോലെയോ തളിര് പോലെയോ, ചില്ലപോലെയോ എന്നില്‍ മുളച്ചു. ഞാന്‍ അതില്‍ നോക്കിക്കൊണ്ടേ നിന്നു. പ്രാര്‍ത്ഥനകളില്‍ മുളച്ച ഓരോ പൂവും ചില്ലയും ഇലയും എന്നില്‍ വിസ്മയവും സന്തോഷവും കൗതുകവും നിറച്ചു '' ദിവസങ്ങള്‍ക്ക് മുമ്പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍റെ വാക്കുകള്‍.  താരം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios