Asianet News MalayalamAsianet News Malayalam

മുടി മുറിച്ച്, പല്ലിന് കമ്പിയിട്ട് രജിഷ വിജയൻ; മേക്ക് ഓവര്‍ വീഡിയോ

സ്കൂൾ വി​​ദ്യാർത്ഥിയാകാനായി ഒന്‍പത് കിലോ ശരീര ഭാരമാണ് രജിഷ കുറച്ചത്. അതിനായി കഠിനമായ ഡയറ്റും വ്യായാമമുറകളുമാണ് രജിഷ ശീലിച്ചത്. ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

June  Rajisha Vijayans Makeover Video
Author
Kochi, First Published Dec 14, 2018, 5:10 PM IST

മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജൂൺ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാ​ഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാ​ഗം കെട്ടി ബാ​ഗുമെടുത്ത് നിൽക്കുന്ന രജിഷയുടെ ലുക്ക് ഇതിനോടകം തന്നെ ഹിറ്റാണ്.

ഇതിനുപിന്നാലെ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സ്കൂൾ വി​​ദ്യാർത്ഥിയാകാനായി ഒന്‍പത് കിലോ ശരീര ഭാരമാണ് രജിഷ കുറച്ചത്. അതിനായി കഠിനമായ ഡയറ്റും വ്യായാമമുറകളുമാണ് രജിഷ ശീലിച്ചത്. ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിൽ താരമെത്തും. പല്ലിൽ കമ്പിയിട്ട വേഷത്തിലും രജിഷ എത്തുന്നുണ്ട്.   

എന്നാൽ അതിനെക്കാളൊക്കെ ഏറെ അതിശയിപ്പിച്ചത് രജിഷയുടെ ആ നീളൻ മുടി മുറിച്ചതാണ്. ഏറ്റവും നീളം കുറച്ചാണ് മുടി മുറിച്ചിരിക്കുന്നത്. തന്റെ ശരീരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മുടിയായിരുന്നു. മുറിക്കാൻ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് വിജയ് സാർ പറഞ്ഞിട്ടാണ് മുടി മുറിച്ചതെന്ന് രജിഷ പറയുന്നു.

ജൂൺ എന്ന പെണ്‍കുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ശക്തമായ സ്ത്രീ കേന്ദ്രകഥാപാത്രത്തെയാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുക. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. നവാ​ഗതരായ ജിതിൻ സ്റ്റാൻസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. സം​ഗീത സംവിധായകൻ ഇഫ്തി. തിരക്കഥ അഹമ്മദ് കബീര്‍, ലിബിൻ, ജീവൻ.
 

Follow Us:
Download App:
  • android
  • ios