entertainment
By Web Desk | 11:25 AM March 13, 2018
കങ്കണയുടെ കുഞ്ഞു പൃഥി രാജ്...

Highlights

  • കങ്കണയുടെ സഹോദരി പുത്രന്‍ പൃഥിരാജ്
  • ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചത് സഹോദരിയാണ്

മുംബൈ: താരങ്ങളുടെ സ്വകാര്യജീവിതവും  ആഘോഷ നിമിഷങ്ങളും ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. ആരാധകര്‍ക്കും ക്യമാറാക്കണ്ണുകള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ് കരീനയുടെ കുഞ്ഞുരാജകുമാരന്‍ തൈമൂറും സണ്ണിയുടെ നിഷയും ഐശ്യര്യയുടെ ആരാധ്യയും. ഇവരെ ക്യാമറാക്കണ്ണുകള്‍ വിടാതെ പിന്തുടരാറുണ്ട്. 

എന്നാല്‍ കങ്കണയുടെ സ്വന്തം പൃഥിയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. നാലുമാസം പ്രായമുള്ള സഹോദരി പുത്രന്‍ പൃഥിയുടെ കവിളില്‍ കങ്കണ ഉമ്മവെക്കുന്ന ചിത്രം ആരെയും ആകര്‍ഷിക്കും. ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ സഹോദരി രങ്കോലി കഴിഞ്ഞ നവംബറിലാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. 

പൃഥി രാജെന്ന കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ അന്നുമുതല്‍ രങ്കോലി പോസറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കങ്കണയും പൃഥിയും ഒന്നിച്ചുനില്‍ക്കുന്ന മനോഹര ചിത്രം സഹോദരി ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കങ്കണയുടെ കൈകളില്‍ ചിരിച്ചിരിക്കുന്ന കുഞ്ഞ് പൃഥി ആരെയും സന്തോഷിപ്പിക്കും.

 

Show Full Article


Recommended


bottom right ad