Asianet News MalayalamAsianet News Malayalam

ഷാറൂഖ് ഖാൻ​ ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകൻ:​ കരീന

Kareena Kapoor about Shah Rukh Khan
Author
First Published Dec 16, 2017, 8:00 PM IST

ഷാറൂഖ്​ ഖാൻ​ ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ വരെ ലക്ഷക്കണക്കിന്​ ആരാധകരുള്ള നടനാണ്​. പലതവണ ഷാറൂഖിനൊപ്പം നായികാ വേഷമണിഞ്ഞ കരീന കപൂറും ആ കൂട്ടത്തിലെ കിങ്​ഖാന്‍റെ ആരാധകയാണ്​. അതുതുറന്നുപറയാനും കരീനക്ക്​ മടിയില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകൻ എന്നാണ്​  കരീന ഷാറൂഖിനെ വിശേഷിപ്പിച്ചത്​. ഇരുവരും ഒന്നിക്കുന്ന അശോക ആന്‍റ്​ റായുടെ പശ്​ചാതലത്തിൽ നടന്ന ടോക്​ ഷോയിലായിരുന്നു കരീന ഇക്കാര്യം പറഞ്ഞത്. 

ലോകത്തി​ന്‍റെ ഏത്​ ഭാഗത്ത്​ പോയാലും  ഇന്ത്യയെക്കുറിച്ച്​ ഒാർക്കു​മ്പോള്‍ ആദ്യം മനസിലേക്ക്​ ഒാടിവരുന്നത്​ ഷാറൂഖിനെയായിരിക്കുമെന്ന്​ കരീന പറഞ്ഞു. ത​ന്‍റെ വേഷങ്ങളിലൂടെയും അഭിനിവേഷത്തിലൂടെയും യഥാർഥ സ്​നേഹത്തിലൂടെയും ബാലന്‍റെ വശ്യതയിലൂടെയും   ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ്​ ഷാറൂഖ്​. കാഴ്​ചയിൽ  പ്രണയാർദ്രമാണ്​ അദ്ദേഹം.  സ്​നേഹം തുളുമ്പുന്ന സംഭാഷണത്തിലൂടെ പുറത്തുവരുന്നത്​ അദ്ദേഹത്തിന്‍റെ സ്വഭാവികതയും വിശ്വസ്​തതയുമാണ്​.

Kareena Kapoor about Shah Rukh Khan

ഷാറൂഖുമായി തനിക്കുള്ളത്​ വലിയ ബന്ധമാണെന്നും വ്യക്​തിപരമായി അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും സംസാരിക്കാനും താൻ ഏറെ ഇഷ്​ടപ്പെടുന്നുവെന്നും കരീന പറഞ്ഞു. എല്ലാകാര്യങ്ങളിലും ശരിയായ നിയന്ത്രണവും നർമവും സൂക്ഷിക്കുന്നയാൾ കൂടിയാണ്​ അദ്ദേഹം. 

Kareena Kapoor about Shah Rukh Khan

ഷോയിൽ ഷാറൂഖിന്‍റെ  മകൻ അബ്​റാം ഖാനെക്കുറിച്ചും കരീന- സെയ്​ഫ്​ അലിഖാ​ൻ ദമ്പതികളുടെ മകൻ ​തെയ്​മൂർ അലിഖാനെക്കുറിച്ചും ഇരുവരും സംസാരിച്ചു. 

Kareena Kapoor about Shah Rukh Khan

Kareena Kapoor about Shah Rukh Khan

Kareena Kapoor about Shah Rukh Khan
Kareena Kapoor about Shah Rukh Khan

Follow Us:
Download App:
  • android
  • ios