Asianet News MalayalamAsianet News Malayalam

കഹോ നാ പ്യാര്‍ ഹേയിലെ പിശക് വെളിപ്പെടുത്തി കരീനാ കപൂര്‍!

Kareena made her debut in Kaho Naa Pyaar Hai. Don't believe us? Here's proof
Author
First Published Jun 23, 2016, 4:28 AM IST

ഹൃത്വിക് റോഷന്റെ ആദ്യ സിനിമയായ കഹോ നാ പ്യാര്‍ ഹേയില്‍ അമീഷാ പട്ടേലായിരുന്നു നായികയായി അഭിനയിച്ചത്. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം കരീന കപൂറിനെയായിരുന്നു പരിഗണിച്ചിരുന്നത്. ചില കാരണങ്ങളാല്‍ കരീനയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു. പിന്നീട്, അഭിഷേക് ബച്ചന്റെ റെഫ്യൂജിയിലൂടെ നായികയായിട്ടായിരുന്നു കരീന വെള്ളിത്തിരയിലെത്തിയത്. എന്നാല്‍ തന്റെ ആദ്യ ചിത്രം കഹോ നാ പ്യാര്‍ ഹേ തന്നെയാണെന്ന് കരീന പറയുന്നു.

സിനിമയില്‍ ആദ്യമായി അഭിനയിച്ചത് കഹോ നാ പ്യാര്‍ ഹേയിലായിരുന്നു. എന്റെ ആദ്യ ഷോട്ട് ആ ചിത്രത്തിലായിരുന്നു. സിനിമയിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. ഹൃതിക്കിനൊപ്പം കടലിനരികില്‍ നീല ജീന്‍സും ധരിച്ച് നില്‍ക്കുന്നത് അമീഷയല്ല.  ഞാനാണ് അത് - കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios