Asianet News MalayalamAsianet News Malayalam

ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി പാര്‍വതി

kasab issue parvathy reveales about the contravention
Author
First Published Dec 30, 2017, 3:38 PM IST

കസബയുടെ വിവാദങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമൊടുവില്‍ പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല, അദ്ദേഹത്തോട് ഒരു വ്യക്തി വിരോധവുമില്ല. ബഹുമാനമേ ഉള്ളുവെന്ന് പാര്‍വതി പറഞ്ഞു. ഞാന്‍ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനുമായി രംഗത്ത് എത്തിയതെന്ന് ദി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

 തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു മമ്മൂട്ടി നായകനായ കസബയെ കുറിച്ച് പാര്‍വതി വിമര്‍ശിച്ചത്. ഇതിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. സിനിമാ രംഗത്ത് ഉള്ളവരും മറ്റും നടിയെ സമൂഹ മാധ്യമങ്ങള്‍ വഴി ആക്രമിച്ചിരുന്നു. ഇതിനെതിരെ പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍. 

 പാര്‍വതിയുടെ ലേഖനം

 ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല

"മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതും. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പലരും മമ്മൂട്ടിക്കെതിരെ എന്നാണ് തലക്കെട്ടായി നല്‍കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് നല്‍കിയത്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ചാണ് അവര്‍ എനിക്കെതിരെ തിരിഞ്ഞത്. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കുള്ളിലുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലാകുമായിരുന്നു. 

 ഒരാള്‍ക്ക് ഏത് കഥാപാത്രവുമാവാം. അവര്‍  ലൈംഗിക പീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമാവാം. എന്നാല്‍ അയാളുടെ സ്ത്രീവിരുദ്ധത മോശം കാര്യമാണോ അതോ നല്ല കാര്യമാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്‌നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ കാണിക്കാം. എന്നാല്‍ അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങള്‍ക്ക് കാണിക്കാം. 

 സിനിമ സിനിമയാണെന്ന് മാത്രമാണെന്ന് ജനങ്ങള്‍ പറയും. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഇരുട്ടുമുറിയില്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയും കരയുകയും കൈയടിക്കുകയും ഒരു കഥയുമായി ഇഴകി ചേരുമ്പോള്‍ സിനിമ ജനങ്ങളുടം പൊതുബോധത്തെ സ്വീധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നു. അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമാണ്. ഇതിനെല്ലാം പുറമെ സ്‌ക്രീനില്‍ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വീധീനിക്കാന്‍ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരവുമുണ്ട്. ഈ അവബോധത്തെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഈ ചര്‍ച്ചയക്ക്് വഴിയൊരുക്കിയിട്ടുമുണ്ട്. ഇതിന് എന്റെ ഒരു എഴുത്തുകാരനും സംവിധായകനും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല".
 

Follow Us:
Download App:
  • android
  • ios