Asianet News MalayalamAsianet News Malayalam

ഇതാണ് മറാത്തിയിലെ 'പെപ്പെ'; 'കോലാപൂര്‍ ഡയറീസ്' വരുന്നു

മലയാളം പതിപ്പില്‍ ആന്റണി വര്‍ഗീസ് എന്ന നടന്റെ അരങ്ങേറ്റമായിരുന്നു ചിത്രത്തിലെ വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രം. ചിത്രത്തോടൊപ്പം കഥാപാത്രവും നടനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണിക്ക് ഒട്ടേറെ അവസരങ്ങളും നേടിക്കൊടുത്തു ആ വേഷം.
 

kohlapur diaries hero is a newcomer
Author
Mumbai, First Published Nov 18, 2018, 7:07 AM IST

മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് ഇന്ത്യയിലെ മറ്റ് ഇന്റസ്ട്രികളില്‍ നിന്ന് വലിയ ശ്രദ്ധയാണ് ഇക്കാലത്ത് ലഭിക്കുന്നത്. മുന്‍കാലങ്ങളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ചിത്രങ്ങളുടെ റീമേക്ക് റൈറ്റുകള്‍ക്ക് ഇന്ന് ആവശ്യക്കാരുണ്ട്. അത്തരത്തില്‍ ഇന്ത്യയൊട്ടാകെയുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിച്ച ഒരു സമീപകാലമലയാളചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന്റെ പ്രഖ്യാപനം വരുംമുന്‍പേ വാര്‍ത്തയായതാണ് മറാത്തിയില്‍ ചിത്രം വരുന്നുവെന്ന്. ചിത്രത്തിലെ നായകകഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് എന്ന് പറയാവുന്ന ഒരു ചിത്രം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

മലയാളം പതിപ്പില്‍ ആന്റണി വര്‍ഗീസ് എന്ന നടന്റെ അരങ്ങേറ്റമായിരുന്നു ചിത്രത്തിലെ വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രം. ചിത്രത്തോടൊപ്പം കഥാപാത്രവും നടനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണിക്ക് ഒട്ടേറെ അവസരങ്ങളും നേടിക്കൊടുത്തു ആ വേഷം. ചിത്രം മറാത്തിയില്‍ എത്തുമ്പോഴും ഒരു പുതുമുഖമാണ് നായകനെ അവതരിപ്പിക്കുന്നത്. കോലാപൂര്‍ ഡയറീസ് എന്ന പേരിലെത്തുന്ന മറാത്തി പതിപ്പിലെ നായകന്റെ പേരും മാറിയിട്ടുണ്ട്. ജീവ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭൂഷന്‍ നാനാസാഹേബ് പട്ടീല്‍ എന്ന പുതുമുഖമാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പുറത്തുവരുന്നതിന് മുന്‍പുതന്നെ ഭൂഷന്‍ പട്ടീല്‍ തന്റെ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടു ചിത്രത്തിലെ തന്റെ ലുക്ക്.

ജോയ് രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം വജീര്‍ സിംഗ്. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം തീയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios