Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് 2: മത്സരാർത്ഥികളെ ചൊല്ലി അഭ്യൂഹങ്ങൾ, സാധ്യത തള്ളി മാലാ പാർവ്വതി

 ബി​ഗ് ബോസിൽ താൻ പങ്കെടുക്കുമെന്ന വാർത്തകൾ തള്ളി മാലാ പാർവതി രം​ഗത്തു വന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. 

Maala paravathy about big boss season 2
Author
Thiruvananthapuram, First Published Oct 29, 2018, 6:13 PM IST

മലയാള ടെലിവിഷൻ രം​ഗത്ത് വേറിട്ട ചരിത്രം കുറിച്ച ബി​ഗ് ബോസ് ഷോയുടെ രണ്ടാം സീസണിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. ബി​ഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സാർത്ഥികളായി എത്തുന്നത് ആരൊക്കെയെന്നതിനെ ചൊല്ലിയാണ് ചർച്ചകൾ. മാധ്യമപ്രവർത്തക മാലാ പാർവതി, ശബരിമല വിവാദത്തിലൂടെ ശ്രദ്ധേയയായ രഹ്നാ ഫാത്തിമ, മത്സ്യവിൽപനയിലൂടെ ശ്രദ്ധ നേടിയ വിദ്യാർത്ഥി ഹനാൻ, ചലച്ചിത്രതാരം സനുഷ, ടിവി അവതാരക ആര്യ എന്നിവരുടെ പേരുകളാണ് ബി​ഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികളായി പ്രചരിക്കപ്പെടുന്നത്. എന്നാൽ ബി​ഗ് ബോസിൽ താൻ പങ്കെടുക്കുമെന്ന വാർത്തകൾ തള്ളി മാലാ പാർവതി രം​ഗത്തു വന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

ബി​ഗ് ബോസ് സീസൺ ഒന്നിലെന്ന പോലെ രണ്ടാം ഭാ​ഗത്തിലും സൂപ്പർ താരം മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. എന്നാൽ രണ്ടാം ഭാ​ഗം എന്നാണ് തുടങ്ങുന്നത് എന്ന കാര്യത്തിലും മത്സരാർത്ഥികളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിലും ഏഷ്യാനെറ്റ് ചാനലോ എൻഡമോൾ ഷൈനോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 2019-ന്റെ ആദ്യപകുതിയോടെ രണ്ടാം സീസൺ ഉണ്ടാവും എന്നാണ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘുരാമചന്ദ്രൻ മുൻപ് വ്യക്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios