Asianet News MalayalamAsianet News Malayalam

'​മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നു, ഒരിക്കലും മറക്കില്ല'; ബോളിവുഡ് നടി സ്വര ഭാസ്കർ

"1948 ജനുവരി 30 ന് വിദ്വേഷകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച ഒരു മനുഷ്യനാലാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷംകൊണ്ട് അന്ധനായ ഒരു മതഭ്രാന്തനായിരുന്നു അദ്ദേഹത്തിന്റെ കൊലയാളി. അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നു".

Mahatma Gandhi's Assassin Was A Fanatic says Swara Bhasker
Author
Mumbai, First Published Jan 30, 2019, 5:47 PM IST

മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നു, ഒരിക്കലും മറക്കില്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച ആളാണ് മഹാത്മ​ഗാന്ധിയെ വധിച്ചതെന്നും അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നുവെന്നും സ്വര ട്വിറ്ററിൽ കുറിച്ചു. 

"1948 ജനുവരി 30 ന് വിദ്വേഷകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച ഒരു മനുഷ്യനാലാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷംകൊണ്ട് അന്ധനായ ഒരു മതഭ്രാന്തനായിരുന്നു അദ്ദേഹത്തിന്റെ കൊലയാളി. അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നു". ഒരിക്കലും മറക്കില്ല എന്ന് ഹാഷ് ടാ​ഗോടുകൂടിയാണ് സ്വര കുറിപ്പ് പങ്കുവച്ചത്. 

അഭിനയം കൊണ്ടു മാത്രമല്ല തന്റെ നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ ബോളിവുഡിലെ വേറിട്ട സ്വരമായ മാറിയിരിക്കുകയാണ്  സ്വര ഭാസ്കർ. ബിജെപിക്കെതിരെ നേരിട്ട് ആഞ്ഞടിച്ച സ്വരയുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവച്ചിരിന്നു. മഹാത്മാ ഗാന്ധിയെ കൊന്നവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത് എന്നായിരുന്നു താരത്തിന്റെ പ്രസ്താവന.

''ഈ രാജ്യത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെന്ന അത്രമേല്‍ നല്ലൊരു മഹാനായ മനുഷ്യന്‍റെ കൊലപാതകം നടന്നു. അന്നും കുറച്ചുപേരുണ്ടായിരുന്നു. ആ കൊലപാതകത്തെ പോലും ആഘോഷിച്ചവര്‍. അവര്‍ ഇന്ന് രാജ്യം ഭരിക്കുകയാണ്. അവരെ എല്ലാവരെയും ജയിലിലടക്കാമോ? ഇല്ല.''എന്നും സ്വര പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios