Asianet News MalayalamAsianet News Malayalam

ഷർട്ടിലും ഒന്നിച്ച്​ രൺബീറും മഹിറാഖാനും; ചിത്രം വൈറൽ

Mahira Khan Ranbir Kapoor trending on social media again  Heres why
Author
First Published Oct 2, 2017, 5:11 AM IST

ദില്ലി: സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​ത ചിത്രങ്ങളിലൂടെ ബോളിവുഡ്​ താരം രൺബീർ കപൂറും പാകിസ്​ഥാൻ സിനിമാതാരം മഹിറാഖാനും ചർച്ചയാകുന്നു. ദിവസങ്ങൾക്ക്​ മുമ്പ്​ ഇരുവരുടെയും ന്യൂയോർക്ക്​ ചിത്രങ്ങൾ വൈറൽ ആയതിനുപിന്നാലെയാണ്​ പുതിയ ചിത്രങ്ങൾ വൈറൽ ആയത്​. ഇരുവർക്കുമിടയിലെ ബന്ധം സംബന്ധിച്ച്​ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ്​ ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവരുന്നത്​.

ആദ്യം ഒന്നിച്ചുള്ള  ചിത്രങ്ങൾ ആ​ണ്​ പുറത്തുവന്നതെങ്കിൽ ഇത്തവണ ഒരേ തരം ഷർട്ട്​ ധരിച്ചുള്ള വ്യത്യസ്​ത ചിത്രങ്ങളാണ്​ വൈറൽ ആയത്​. ഇരുവരുടെയും ഷർട്ടിലെ സാമ്യത ​തിരിച്ചറിഞ്ഞതോടെയാണ്​ ഇൻസ്​റ്റഗ്രാം ചിത്രങ്ങൾ വൈറൽ ആയത്​. ചുവപ്പും കറുപ്പും കലർന്ന ചെക്ക്​ ഷർട്ടാണ്​ വ്യത്യസ്​ത പോസ്​റ്റുകളിൽ ഇവരുടെ വേഷം.

 

Grateful everyday for being chosen to be Azlan's mama. My one and my only... ❤️🙏🏼

A post shared by Mahira Khan (@mahirahkhan) on Sep 15, 2017 at 10:02am PDT

 

Happy birthday to this crazy,talented and full of love boy!!! 😘❤️

A post shared by Karan Johar (@karanjohar) on Sep 27, 2017 at 10:51pm PDT

Follow Us:
Download App:
  • android
  • ios