Asianet News MalayalamAsianet News Malayalam

'ഐ ആം യുവര്‍ ഫാന്‍'; സീറോ കണ്ട് ഷാരൂഖിനോടുള്ള ആരാധന വെളിപ്പെടുത്തി മലാല

ചിത്രം ഏറെ രസകരമായിരുന്നെന്നും തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമായെന്നും മലാല പറയുന്നു. മലാല സീറോയെക്കുറിച്ച് പരാമര്‍ശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Malala Yousafzai says about Shah Rukh Khans Zero
Author
London, First Published Dec 23, 2018, 9:11 PM IST

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം സീറോയെ പ്രശംസിച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്. സമൂഹമാധ്യമങ്ങളിലൂടെയാണ് മലാല ചിത്രത്തെക്കുറിച്ചുളള തന്റെ അഭിപ്രായം പങ്കുവച്ചത്. ചിത്രം ഏറെ രസകരമായിരുന്നെന്നും തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമായെന്നും മലാല പറയുന്നു. മലാല സീറോയെക്കുറിച്ച് പരാമര്‍ശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
 
''ഹലോ ഷാരൂഖ് ഖാന്‍, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ. എന്റെ കുടുംബത്തിന് മുഴുവന്‍ ഇഷ്ടമായി. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്. ട്വിറ്ററിലൂടെ നിങ്ങളോട് ചാറ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരുമ്പോഴോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരിക്കും അത്. നിങ്ങളുടെ അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്.'' മലാല പറയുന്നു.
 
ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കമുള്ള കഥാപാത്രമായാണ് 'സീറോ'യില്‍ എത്തുന്നത്. തനു വെഡ്‌സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഷാരൂഖ് കഥാപാത്രത്തിന്റെ പേര് ബൗവാ സിംഗ് എന്നാണ്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്ഫ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് കളര്‍ യെല്ലോ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios