Asianet News MalayalamAsianet News Malayalam

പാര്‍വതി ബോളിവുഡിലേക്ക്; ഇര്‍ഫാന്‍റെ നായിക

Malayalam actor Parvathy to romance Irrfan Khan in her Bollywood debut
Author
New Delhi, First Published Feb 8, 2017, 1:50 PM IST

പാര്‍വതി ബോളിവുഡിലേക്ക്, ഇര്‍ഫാന്‍ ഖാന്‍റെ നായികയായായിരിക്കും പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം. തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറിലാണ് നടക്കുന്നത്. പാര്‍വതി ഉടന്‍ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

വിരുദ്ധധ്രുവങ്ങളിലുളള രണ്ട് പേര്‍ ഒരു യാത്രക്കിടെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന ഋഷികേശിലും ഗാംഗ്‌ടോക്കിലുമായിരിക്കും തുടര്‍ചിത്രീകരണം. നായികാ പ്രാധാന്യമുള്ള സിനിമ എന്ന നിലയിലും അഭിനയ സാധ്യത പരിഗണിച്ചുമാണ് പാര്‍വതി ഈ സിനിമയുടെ ഭാഗമായതെന്നറിയുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ്, പൃഥ്വിരാജ് നായകനായ മൈ സ്റ്റോറി എന്നീ സിനിമകളാണ് പാര്‍വതി നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും സെലക്ടീവായി കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്ന നടി കൂടിയാണ് പാര്‍വതി. 

Follow Us:
Download App:
  • android
  • ios