Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ'യിലെ ഗാനം ഹിറ്റായി

malayalam movie pullikkaran starras song released
Author
First Published Aug 13, 2017, 10:19 PM IST

മമ്മൂട്ടിയുടെ ഓണച്ചിത്രം 'പുള്ളിക്കാരൻ സ്റ്റാറാ' യിലെ ഗാനം പുറത്തിറങ്ങി. സ്‌കൂൾ പശ്ചാത്തലത്തിൽ കുട്ടികൾ പാടി അഭിനയിച്ചിരിക്കുന്ന 'ടപ്പ് ടപ്പ്' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.  ഗാനരംഗത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്.  ഗാനത്തിൻ്റെ വീഡിയോ ഇതിനകം ​സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറി. ശ്രേയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെതാണ് വരികൾ. 

ടീച്ചർ ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ രാജകുമാരനായാണ് മമ്മൂട്ടി എത്തുന്നത്.  ആശാ ശരത്തും ദീപ്‍തി സതിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ശ്യാംധറാണ്. രതീഷ് രവിയാണ് തിരക്കഥ. ഇന്നസെൻ്റ് , ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios