Asianet News MalayalamAsianet News Malayalam

സ്റ്റേഡിയത്തിലേക്ക് മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വരവ് കണ്ട് സല്‍മാന്‍ ഖാന്‍ പോലും അമ്പരന്നു, വീഡിയോ

mammootty mass entry in stadium at kochin
Author
First Published Nov 18, 2017, 12:08 PM IST

വര്‍ണാഭമായ കലാപരിപാടികളോടെയാണ് ഐഎസ് എല്‍ നാലാം സീസണ്‍ പുരത്തിന് ഇന്നലെ തുടക്കമായത്. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി കണ്ട് ആരാധകര്‍ ഞെട്ടി. ബോളുവുഡിലെ നടന്‍ സല്‍മാന്‍ ഖാനാണ് മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത്.  

മലയാള സിനിമയിലെ ടൈഗറെന്നും ലയണെന്നും വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്‍ മമ്മൂട്ടിയേ വേദിയിലേക്ക് ക്ഷണിച്ചത്. കയ്യില്‍ ബോളുമായി വന്ന മമ്മൂട്ടിയെ കണ്ട് സല്‍മാന്‍ ഖാന്‍ പോലും അമ്പരന്നു.

വന്‍ കൈയ്യടിയോടുകൂടിയാണ് ആരാധകര്‍ മമ്മൂട്ടിയുടെ വരവിനെ എതിരേറ്റത്. മമ്മൂട്ടിയുടെ വരവിനെ ആരാധകര്‍ സ്വീകരിച്ചത്  കണ്ട് സല്‍മാന്‍ ഓ മൈ ഗോഡ് എന്നുപോലും പറഞ്ഞുപോയി.


 

Follow Us:
Download App:
  • android
  • ios