Asianet News MalayalamAsianet News Malayalam

'പേരന്‍പി'ന് മുന്‍പേ മമ്മൂട്ടിയുടെ തമിഴ് റിലീസ്; 'ചാണക്യന്‍' വരുന്നു

ന്യൂ റോയല്‍ സിനിമാസ് ആണ് ചിത്രത്തിന്റെ തമിഴ് പരാഭാഷാ പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രം തമിഴ്‌നാടിനൊപ്പം കേരളത്തിലുമെത്തും.

mammoottys chanakyan to hit the screens now
Author
Thiruvananthapuram, First Published Nov 2, 2018, 7:07 PM IST

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള മമ്മൂട്ടിയുടെ തമിഴ് ചിത്രമാണ് പേരന്‍പ്. അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ഇതിനകം മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ സെന്‍സറിംഗ് അടക്കം നേരത്തേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പേരന്‍പ് തീയേറ്ററുകളില്‍ എത്തുംമുന്‍പ് മമ്മൂട്ടിയെ തമിഴ് വെള്ളിത്തിരയില്‍ കാണാം! എന്നാല്‍ ഇത് ഒരു മലയാളം ചിത്രത്തിന്റെ തമിഴ് പരിഭാഷാ പതിപ്പ് ആണെന്ന് മാത്രം.

mammoottys chanakyan to hit the screens now

2017 ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തിയ മാസ്റ്റര്‍പീസ് ആണ് തമിഴ് പരിഭാഷാ പതിപ്പുമായി തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ് ടൈറ്റില്‍ 'ചാണക്യന്‍' എന്നാണ്. പരിഭാഷാ പതിപ്പിന്റെ ടീസര്‍ അടക്കം നേരത്തേ പുറത്തെത്തിയിരുന്നു. ന്യൂ റോയല്‍ സിനിമാസ് ആണ് ചിത്രത്തിന്റെ തമിഴ് പരാഭാഷാ പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രം തമിഴ്‌നാടിനൊപ്പം കേരളത്തിലുമെത്തും.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മാസ്റ്റര്‍പീസ് തമിഴിലും ഒപ്പം തെലുങ്കിലും പരിഭാഷപ്പെടുത്തി തീയേറ്ററുകളിലെത്തുന്ന വാര്‍ത്ത പുറത്തെത്തിയത്. തമിഴ് പതിപ്പിന്റെ റിലീസ് ഡേറ്റോ കേരളത്തില്‍ എത്ര തീയേറ്ററുകളില്‍ എത്തുമെന്ന കാര്യമോ അറിവായിട്ടില്ല. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദന്‍, മുകേഷ്, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‌വ, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. 

Follow Us:
Download App:
  • android
  • ios