Asianet News MalayalamAsianet News Malayalam

ഈ സ്നേഹത്തിനും കാത്തിരിപ്പിനും നന്ദി; മഞ്ജുവാര്യര്‍

ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ബോളിവുഡ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ കുതിപ്പ്. രജനീകാന്ത് - ശങ്കര്‍ ടീമിന്‍റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഷാരൂഖ് ചിത്രം സീറോയാണ് ഒടിയന് മുന്നിലുള്ള ചിത്രം

Manju Warrier facebook post on odiyan
Author
Kochi, First Published Nov 19, 2018, 7:25 PM IST

കൊച്ചി: മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യര്‍ ആരാധകരോട് നന്ദി അറിയിച്ച് രംഗത്തെത്തി. ഒടിയന്‍ ചിത്രത്തിന് നല്‍കുന്ന പിന്തുണയ്ക്കാണ് പ്രിയ നടിയുടെ നന്ദി. ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഒടിയന്‍ സ്വന്തമാക്കിയതിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനുമാണ് മഞ്ജുവിന്‍റെ സ്നേഹപ്രകടനം.

ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ബോളിവുഡ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ കുതിപ്പ്. രജനീകാന്ത് - ശങ്കര്‍ ടീമിന്‍റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഷാരൂഖ് ചിത്രം സീറോയാണ് ഒടിയന് മുന്നിലുള്ള ചിത്രം.

ഒടിയനിലെ ആദ്യ ഗാനത്തിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനം ഇതിനകം 11 ലക്ഷത്തിലധികം പേരാണ് കണ്ടത്. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ 14 നാണ് തീയറ്ററുകളിലെത്തുക. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായികയായി മഞ്ജു വാര്യറെത്തുമ്പോള്‍ നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി. 

 

Follow Us:
Download App:
  • android
  • ios