Asianet News MalayalamAsianet News Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തതാണ് ചങ്കൂറ്റം: മീരാ വാസുദേവന്‍

meera vasudevan talks about her new movie
Author
First Published Oct 31, 2017, 4:35 PM IST

''ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തത് തന്നെയാണ് ചങ്കൂറ്റം, ഇമേജ് നോക്കാതെയാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ സിനിമയില്‍ അഭിനയിച്ചത്. സിനിമയിലുടനീളം ആ കഥാപാത്രം ഇല്ലെങ്കിലും വളരെ മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള താരപുത്രന്മാര്‍ മലയാള സിനിമയിലേക്ക് വരുമ്പോള്‍ പോസറ്റീവായ ചിലതാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയ്ക്ക് ഓരോ തരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നുമുണ്ട്''.  ഇത് നടി മീരാവാസുദേവന്‍റെ പറവ കണ്ടതിന് ശേഷമുള്ള വാക്കുകളാണ്.  മോഹന്‍ലാലിന്‍റെ നായികയായി തന്മാത്ര എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതമായ  മീരാ വാസുദേവന്‍  സിനിമയിലേക്കുള്ള തന്‍റെ രണ്ടാം വരവിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.  സി. വി സിനിയ നടത്തിയ അഭിമുഖം. 

meera vasudevan talks about her new movie

 മലയാളത്തിലേക്കുള്ള രണ്ടാം വരവ്

'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന സിനിമയിലൂടെയാണ് ഞാന്‍ തിരിച്ചുവരുന്നത്. ജേണലിസ്റ്റായ ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു കഥയാണ്. ഈ കഥയില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് രണ്ട് കുട്ടികളാണ്. ഇതിലെ ഒരു പണക്കാരനായ ഒരു കുട്ടിയുടെ  അമ്മ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ലൂസി മാത്യു എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ജീവിതത്തില്‍ ഒരുപാട് ആഗ്രഹമുള്ള ഒരു സ്ത്രീയാണ്. ഡോക്ടറായിട്ടാണ് സിനിമയില്‍ എത്തുന്നത്.

ഇന്നത്തെ കാലത്ത് ഒരു കുട്ടി ഉണ്ടായാല്‍ അതിനെ പരിചരിച്ച് വീട്ടിലിരിക്കണമെന്നാണ്. എന്നാല്‍  ഈ സ്ത്രീ തൊഴില്‍ മേഖലയിലൊക്കെ അത്രയും എത്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. അതിനോടൊപ്പം കുട്ടിക്ക് വേണ്ടി നല്ല ഭാവി ഉണ്ടാക്കണമെന്നൊക്കെ അവള്‍ക്ക് അറിയാം. പക്ഷേ ഇത് ഇന്നത്തെ കാലത്ത് എല്ലാവരും ഉള്‍ക്കൊള്ളണമെന്നില്ല. അത്രയും മനോഹരമായ ഒരു കഥാപാത്രമാണ്  ടോണി എനിക്ക് തന്നിട്ടുള്ളത്.  രണ്ടാം വരവില്‍ ഞാന്‍ ഏറെ സന്തുഷ്ടയാണ്. സംവിധായകന്‍ ടോണിയുമായി രണ്ടു വര്‍ഷം മുമ്പേ പരിചയമുണ്ട്. സെറ്റിലുള്ള എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. ഈ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്കെല്ലാം വലിയ പ്രതീക്ഷയാണുള്ളത്. ഇതില്‍ ഒരു നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രം കൂടിയാണ്. 

meera vasudevan talks about her new movie

പ്രൊജക്ടിലേക്ക് എത്തുന്നത്

 ടോണി ചിറ്റേറ്റുകുളം എന്ന സംവിധായകന്‍ എന്‍റെ സഹപ്രവര്‍ത്തകനായിരുന്നു,മാത്രമല്ല എന്‍റെ സുഹൃത്തുകൂടിയാണ്. 2015 നവംബറില്‍ ഓള്‍ ഇന്ത്യ വിമന്‍സിന്‍റെ ഒരു കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. അതിന് ഞാനും നടി പാര്‍വതിയുമായിരുന്നു പങ്കെടുത്തത്. അവിടെ വച്ചാണ് ഞാന്‍ ടോണിയെ കാണുന്നത്. പിന്നീട് 2016 ല്‍ എന്നെ വിളിച്ചു. ഞാനുമായി സഹകരിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. കഥ, കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ താല്‍പര്യം തോന്നി. മലയാളത്തില്‍ ഈ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹം തോന്നി. അതില്‍ ഓകെ പറഞ്ഞു.

 ഇടവേളയ്ക്ക് ശേഷമാണല്ലോ മലയാള സിനിമയിലേക്ക്

 മലയാള സിനിമയിലേക്ക് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇപ്പോള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ടോണി പറഞ്ഞപ്പോള്‍ തന്നെ തീര്‍ച്ചയായും സിനിമ ചെയ്യണമെന്ന് തോന്നി. ഇത്രയും നാള്‍ എന്‍റെ കുടുംബത്തില്‍ ശ്രദ്ധിക്കുകയായിരുന്നു

 മലയാള സിനിമയിലേക്ക് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇപ്പോള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ടോണി പറഞ്ഞപ്പോള്‍ തന്നെ തീര്‍ച്ചയായും സിനിമ ചെയ്യണമെന്ന് തോന്നി. ഇത്രയും നാള്‍ എന്‍റെ കുടുംബത്തില്‍ ശ്രദ്ധിക്കുകയായിരുന്നു. എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്. അവന്‍ വളര്‍ന്നു വരുന്നതേയുള്ളു. മാത്രമല്ല എനിക്ക് ഇഷ്ടപ്പെട്ട ഒരു റോള്‍ കിട്ടിയിട്ടില്ലയെന്നതാണ്.

തന്‍മാത്ര എനിക്ക് അത്രയും പ്രിയ പ്പെട്ട സിനിമയാണ്. അതിന് ശേഷം അതേപോലുള്ള കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ ഗൗരവത്തില്‍ എടുക്കണമെന്നില്ലായിരുന്നു. എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം.12 വര്‍ഷമായിട്ടും തന്മാത്ര എന്ന സിനിമയെയും എന്നെയും ഓര്‍ക്കുന്നുണ്ട്. സിനിമ എനിക്ക് എപ്പോഴയും ഇഷ്ടമാണ്. പിന്നെ തന്മാത്ര ചെയ്യുമ്പോള്‍ എനിക്ക് 23 വയസ് മാത്രമേ ആയിട്ടുള്ളു. ആ കഥാപാത്രത്തിന് വേണ്ടി 35,40 വയസ്സുള്ള ഒരു സ്ത്രീയായി മാറാന്‍ ഞാന്‍ ഒരുപാട് മേക്ക് ഓവര്‍ നടത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആളുകള്‍ വിചാരിച്ചത് എനിക്ക് അത്രയും പ്രായമുണ്ടെന്നാണ്. പക്ഷേ അതിലെ കഥാപാത്രം എനിക്ക് അത്രയും സന്തോഷം തന്നതാണ്. ഇപ്പോള്‍ അമ്മ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍  ആസ്വദിച്ചാണ് ചെയ്യുന്നത്.

meera vasudevan talks about her new movie

അമ്മ വേഷത്തിലാണല്ലോ കൂടുതലായും കാണുന്നത്

സിനിമയില്‍ എല്ലാവരും അറിയപ്പെടുന്ന ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം.  ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മീരാ വാസുദേവന്‍ എന്ന നടിയെ എല്ലാവരും തിരിച്ചറിയണം അതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. 

എന്നെ തേടിവരുന്നത് അമ്മ വേഷമാണ്. പക്ഷേ എനിക്ക് എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. റീമ കല്ലിങ്കല്‍ ചെയ്ത 22 ഫീമെയില്‍ കോട്ടയം,  പാര്‍വതിയുടെ  ചാര്‍ലി, റാണി പത്മിനി തുടങ്ങിയ സിനിമകള്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളോടും ശക്തമായ സ്ത്രീ കഥാപാത്രമുള്ള സിനിമകളും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇംഗ്ലീഷില്‍ ഈറ്റ് പ്രെ ലവ് എന്നിങ്ങനെയുള്ള സിനിമ ചെയ്യണമെന്നൊക്കെയുണ്ട്. അതുപോലെ സിനിമയില്‍ എല്ലാവരും അറിയപ്പെടുന്ന ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം.  ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മീരാ വാസുദേവന്‍ എന്ന നടിയെ എല്ലാവരും തിരിച്ചറിയണം അതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. 

meera vasudevan talks about her new movie

അന്യഭാഷകളിലേക്ക് 
 അന്യഭാഷകളിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത് എന്നാല്‍ ഇപ്പോഴും മറ്റ് ഭാഷകളിലേക്കും എനിക്ക് ഓഫര്‍ വരുന്നുണ്ട്. മറാത്തിയില്‍  ഒരു തിരക്കഥ ചെയ്തിട്ടുണ്ട്. നല്ല ഓഫര്‍ വന്നാല്‍ സിനിമയില്‍ തന്നെ ഉണ്ടാകും. മലയാളം, ബംഗാളി, ഹിന്ദി, മറാത്തിയില്‍ നിന്നൊക്കെ ഓഫര്‍ വരുന്നുണ്ട്. അതില്‍ മലയാളത്തിലാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എനിക്ക് മലയാളം സിനിമ അത്രയും പ്രിയപ്പെട്ടതാണ്. മാത്രമല്ല നമ്മുടെ കഴിവ് തെളിയിക്കാന്‍ മലയാള സിനിമയില്‍ കഴിയും. ഇവിടുത്തെ സിനിമാ പ്രേമികള്‍ നല്ല തിരിച്ചറിവ് ഉണ്ട്. എല്ലാതരത്തിലുള്ള സിനിമകള്‍ കാണാനുള്ള ആഗ്രഹം അവര്‍ക്കുണ്ട്. നല്ല കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

താരപുത്രന്മാര്‍ വരുന്നതിനെ കുറിച്ച്

ദുല്‍ഖര്‍ സല്‍മാന്‍ പറവ സിനിമയില്‍ എന്തു നല്ല റോള്‍ ആണ്  ചെയ്തിരിക്കുന്നത്. എത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഇമേജ് നോക്കാതെയാണ് ദുല്‍ഖല്‍ സല്‍മാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.

താരപുത്രന്മാര്‍ മലയാളത്തില്‍ വരുന്നത് നല്ല കാര്യമാണ്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പറവ സിനിമയില്‍ എന്തു നല്ല റോള്‍ ആണ്  ചെയ്തിരിക്കുന്നത്. എത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഇമേജ് നോക്കാതെയാണ് ദുല്‍ഖല്‍ സല്‍മാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. താരപുത്രന്മാര്‍ സിനിമയിലേക്ക് വരുമ്പോള്‍ എപ്പോഴും സിനിമയ്ക്ക് പോസറ്റീവ് ആയ കാര്യമാണ് നല്‍കുന്നത്. ഒരു തരത്തിലുള്ള മാറ്റവും കൊണ്ടുവരാന്‍  അവര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ രക്ഷിതാക്കളുടെ ഒരു കഴിവ് കൂടി് കിട്ടിയിട്ടുണ്ട്. മാത്രമല്ല പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഉണ്ട്. നല്ല കഴിവുള്ളവര്‍ സിനിമയിലേക്ക് വരണം.

meera vasudevan talks about her new movie

 സിനിമയില്‍ മോശമായ അനുഭവം

 എനിക്ക് മോശമായ അനുഭവം സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല. എനിക്ക് രണ്ട് കുടുംബങ്ങളുണ്ട്. ഒന്ന് എന്‍റെ അച്ഛന്‍ അമ്മ എല്ലാവരും അടങ്ങുന്നതും മറ്റൊന്ന്  സിനിമയുമാണ്. എനിക്ക് സ്‌നേഹം ബഹുമാനം എന്നിങ്ങനെ സിനിമയില്‍ നല്ല പരിഗണന തന്നെയാണ് ലഭിക്കുന്നത്. എന്നെ തിരിച്ചറിഞ്ഞത് സിനിമയിലൂടെയാണ്. അത് സിനിമാ മേഖലയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും  നല്ല സപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 

meera vasudevan talks about her new movie


 

Follow Us:
Download App:
  • android
  • ios