Asianet News MalayalamAsianet News Malayalam

പാപ്പനെ ഷാജിപ്പാപ്പാനാക്കിയ സുമുഖന്‍; ഷാന്‍ റഹ്മാന് മിഥുനിന്‍റെ ജന്മദിനാശംസ

mithun wishes shan on his birthday
Author
First Published Dec 30, 2017, 9:43 AM IST

ആട് 2 തിയേറ്ററുകളില്‍ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ഷാന്‍ റഹ്മാന് അതിഗംഭീര പിറന്നാള്‍ ആശംസയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. മനു എഴുതിയ വരികൾക്ക് ഷാന്‍ 'ഹാജി മസ്താൻ ' എന്ന ഈണം ഇട്ടില്ലായിരുന്നെങ്കിൽ പാപ്പന് ഇത്ര സ്വീകാര്യത ഉണ്ടാകില്ലായിരുന്നുവെന്നാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ മിഥുന്‍ കുറിക്കുന്നത്.

" മനു എഴുതിയ വരികൾക്ക് ഇയാൾ 'ഹാജി മസ്താൻ ' എന്ന ഈണം ഇട്ടില്ലായിരുന്നെങ്കിൽ പാപ്പൻ ഈ കാണുന്ന പാപ്പൻ ആകില്ലായിരുന്നു... ആട് ഈ കാണുന്ന ആടും.. !!" എന്ന് കുറിച്ചുകൊണ്ടാണ് മിഥുന്‍ ഷാന്‍ റഹ്മാന് പിറന്നാള്‍ ആശംസിച്ചത്. 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം 

ഈ ഫോട്ടോയിൽ കാണുന്ന സുമുഖനായ വ്യക്തിയുടെ പുറന്തനാൾ ആണിന്നു.. ഇയാൾ സുമുഖൻ മാത്രമല്ല കൊള്ളാവുന്ന ഒരു സംഗീതജ്ഞൻ കൂടിയാണ് മനു എഴുതിയ വരികൾക്ക് ഇയാൾ 'ഹാജി മസ്താൻ ' എന്ന ഈണം ഇട്ടില്ലായിരുന്നെങ്കിൽ പാപ്പൻ ഈ കാണുന്ന പാപ്പൻ ആകില്ലായിരുന്നു... ആട് ഈ കാണുന്ന ആടും.. !! താങ്കളുടെ മാജിക്കിന് നന്ദി മിസ്റ്റർ ഹാജി മസ്താൻ.. അടുത്ത സിനിമയ്ക്കും നമ്മൾ pwolikkum, തകർക്കും ജനം അംഗീകരിച്ചാൽ തിമിർക്കും. ഇനിയും ഒരായിരം ഈണങ്ങൾ പിറക്കട്ടെ. Happy birthday mr.One and only Shaan Rahman

Follow Us:
Download App:
  • android
  • ios